ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ബസുകൾ ഏർപ്പാടാക്കി കോൺഗ്രസ് നേതൃത്വം. വയനാട്ടിൽ നിന്നടക്കമുള്ള വിദ്യാർത്ഥികൾക്കായാണ് ബസുകൾ തയ്യാറാക്കിയിരിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
ലോക്ക്ഡൗണിൽ കുടുങ്ങിയ വിദ്യാർത്ഥികൾ സഹായം ആവശ്യപ്പെട്ട് വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധിയെ ബന്ധപ്പെട്ടിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട രാഹുൽ നേരിട്ട് കമൽനാഥിനെ ചുമതലപ്പെടുത്തുകയുമായിരുന്നെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വയനാട്ടിലേക്കടക്കമുള്ള വിദ്യാർത്ഥികളുമായുള്ള ബസ് കേരളത്തിലേക്ക് പുറപ്പെട്ടെന്ന് സംസ്ഥാനത്തെ പാർട്ടി മീഡിയാ സെല്ലിന്റെ ചുമതലയുള്ള ജിതു പത്വാരി പറഞ്ഞു. നിർദ്ദേശങ്ങൾ ലഭിച്ചയുടൻതന്നെ ബസുകൾ ഏർപ്പാടാക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post