BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സമരകാഹളം മുഴക്കി കര്‍ഷകര്‍; പാര്‍ലമെന്റിലേക്ക് ഇന്ന് കര്‍ഷകരുടെ മാര്‍ച്ച്; ഒരു ലക്ഷത്തോളം കര്‍ഷകര്‍ അണിനിരക്കും

അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കര്‍ഷക മാര്‍ച്ച് നടക്കുന്നത്. 207 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയാണ് കിസാന്‍ കോ-ഓര്‍ഡിനേഷന്‍ സമിതി.

Surya by Surya
November 30, 2018
in India
0
സമരകാഹളം മുഴക്കി കര്‍ഷകര്‍; പാര്‍ലമെന്റിലേക്ക് ഇന്ന് കര്‍ഷകരുടെ മാര്‍ച്ച്; ഒരു ലക്ഷത്തോളം കര്‍ഷകര്‍ അണിനിരക്കും
56
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് ഇന്ന്. ഒരു ലക്ഷത്തോളം കര്‍ഷകര്‍ ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കര്‍ഷക മാര്‍ച്ച് നടക്കുന്നത്. 207 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയാണ് കിസാന്‍ കോ-ഓര്‍ഡിനേഷന്‍ സമിതി.

READ ALSO

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

February 16, 2026
10
കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

February 16, 2026
6

ഇതിനു മുന്നോടിയായി ആറായിരത്തിലേറെ സമരവൊളന്റിയര്‍മാര്‍ പദയാത്രയായി വ്യാഴാഴ്ച രാംലീല മൈതാനത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുന്നതിന്റെ ഭാഗമായാണ് രണ്ടുദിവസത്തെ കര്‍ഷകറാലി. ഡല്‍ഹിയിലെ നിസാമുദീന്‍, ബിജ്വാസന്‍, സബ്ജി മണ്ഡി, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളില്‍നിന്നാണ് പദയാത്രകള്‍ എത്തിയത്.

വെളളിയാഴ്ച രാവിലെ പൊതുറാലി പാര്‍ലമെന്റ് പരിസരത്തു എത്തിയശേഷം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ കര്‍ഷകസമ്മേളനം ചേരും. ഉച്ചയ്ക്കുശേഷം രണ്ട് മുതല്‍ അഞ്ച് വരെ രാഷ്ട്രീയസമ്മേളനമാണ്. കര്‍ഷകരുടെ പ്രശ്നങ്ങളോടുള്ള നിലപാട് വ്യക്തമാക്കാനാണ് രാഷ്ട്രീയപാര്‍ടി നേതാക്കളെ ക്ഷണിച്ചിട്ടുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു.

വിള ഇന്‍ഷുറന്‍സ്, വിളകള്‍ക്ക് താങ്ങുവില, വനവകാശ നിയമം നടപ്പിലാക്കുക, കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി മാത്രം പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികള്‍ കൈയിലേന്തിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെത്തിയത്. ഇന്ന് പാര്‍ലമെന്റിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നഗ്നരായി പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.

സിപിഐഎം കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയാണ് കര്‍ഷകറാലി നയിക്കുന്ന പ്രധാന സംഘടനകള്‍. പാര്‍ലമെന്റ് മാര്‍ച്ചില്‍ പത്രപ്രവര്‍ത്തകന്‍ പി സായ്‌നാഥ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പുറമെ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും എന്‍ഡിഎ കക്ഷികളായ ശിവസേന, അകാലിദള്‍ എന്നീ പാര്‍ട്ടികളെയും സംഘാടകര്‍ സമരത്തിലേയ്ക്കു ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷാവലയത്തിലാണ് ഡല്‍ഹി. ആയിരത്തിലേറെ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Tags: kissan marchparliament

Related Posts

പാര്‍ലമെന്റില്‍ എംപിമാരുടെ ഭക്ഷണത്തിന്റെ പുതുക്കിയ മെനു പുറത്തിറക്കി, പുതിയ മെനു ഇങ്ങനെ
India

പാര്‍ലമെന്റില്‍ എംപിമാരുടെ ഭക്ഷണത്തിന്റെ പുതുക്കിയ മെനു പുറത്തിറക്കി, പുതിയ മെനു ഇങ്ങനെ

July 16, 2025
6
പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
India

പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

January 31, 2025
9
പാര്‍ലമെന്റ് അതിക്രമം: അക്രമികളില്‍ ഒരാള്‍ എഞ്ചിനീയറിംഗ് ബിരുദധാരി; പാസ് നല്‍കിയത് ബിജെപി എംപി
India

പാര്‍ലമെന്റ് അതിക്രമം: അക്രമികളില്‍ ഒരാള്‍ എഞ്ചിനീയറിംഗ് ബിരുദധാരി; പാസ് നല്‍കിയത് ബിജെപി എംപി

December 13, 2023
11
സ്‌പ്രേ പുറത്തെടുത്തതോടെ പുറത്തേക്കോടി ചിലർ; കീഴ്‌പെടുത്തിയത് കോൺഗ്രസ് എംപി; അക്രമികൾക്ക് പാസ് നൽകിയത് ബിജെപി എംപി
India

സ്‌പ്രേ പുറത്തെടുത്തതോടെ പുറത്തേക്കോടി ചിലർ; കീഴ്‌പെടുത്തിയത് കോൺഗ്രസ് എംപി; അക്രമികൾക്ക് പാസ് നൽകിയത് ബിജെപി എംപി

December 13, 2023
54
പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനത്തിൽ; വൻ സുരക്ഷാ വീഴ്ച; സന്ദർശകർ പാർലമെന്റ് ഗ്യാലറിയിൽ നിന്ന് ചാടി; കളർ സ്‌പ്രേ പ്രയോഗിച്ചു
India

പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനത്തിൽ; വൻ സുരക്ഷാ വീഴ്ച; സന്ദർശകർ പാർലമെന്റ് ഗ്യാലറിയിൽ നിന്ന് ചാടി; കളർ സ്‌പ്രേ പ്രയോഗിച്ചു

December 13, 2023
17
shashi tharoor|bignewslive
Kerala News

പാര്‍ലമെന്റില്‍ ചുവടുതെറ്റി വീണു, കാലിന് പരുക്ക്, കിടപ്പിലായി എന്ന് ശശി തരൂര്‍

December 16, 2022
7
Load More
Next Post
മതപരിവര്‍ത്തനം തടയും; റോഹിംഗ്യന്‍ മുസ്ലിങ്ങളെ നാടുകടത്തും; ജനങ്ങള്‍ക്കായി ഒരു ലക്ഷം പശുക്കളെ വിതരണം ചെയ്യും; തെലങ്കാനയില്‍ വാഗ്ദാന പെരുമഴ പെയ്യിച്ച് ബിജെപി

മതപരിവര്‍ത്തനം തടയും; റോഹിംഗ്യന്‍ മുസ്ലിങ്ങളെ നാടുകടത്തും; ജനങ്ങള്‍ക്കായി ഒരു ലക്ഷം പശുക്കളെ വിതരണം ചെയ്യും; തെലങ്കാനയില്‍ വാഗ്ദാന പെരുമഴ പെയ്യിച്ച് ബിജെപി

ഓഖി ദുരന്തം; കാണാതായവരുടെ ഭാര്യമാര്‍ക്ക് പെന്‍ഷന്‍; തോമസ് ഐസക്

ഓഖി ദുരന്തം; കാണാതായവരുടെ ഭാര്യമാര്‍ക്ക് പെന്‍ഷന്‍; തോമസ് ഐസക്

എന്താ എനിക്ക് ഒരു പ്രേമം സെറ്റാകാത്തത് എന്ന് ചിന്തിച്ച് വിഷമിക്കുകയാണോ..? ചേട്ടന്മാരെ വഴിയുണ്ട്, താടി വളര്‍ത്തിയാല്‍ മതി; ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് താടിച്ചേട്ടന്മാരോടാണ് കൂടുതല്‍ പ്രണയം എന്ന് പുതിയ പഠനം

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

20 hours ago
11
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

3 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

4 hours ago
9
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

5 hours ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version