ന്യൂഡല്‍ഹി: കൊറോണ വൈറസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വൈറസിനെതിരെ പല കിംവന്തികള്‍ ഉയര്‍ന്നു. ഇതിനു പുറമെ, ഗോശാലയും ഗോമൂത്രവും വൈറസിനെ തടയുമെന്ന് പല ബിജെപി നേതാക്കളും അഭിപ്രായ പ്രകടനം നടത്തിയിരുന്നു. യുപിയില്‍ ഗോശാലകള്‍ ഉണ്ട്, അതിനാല്‍ ഇവിടേയ്ക്ക് വരാന്‍ വൈറസിന് ധൈര്യമുണ്ടാകില്ല എന്ന് വരെയുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ മറ്റൊരു ബിജെപി എംഎല്‍എയും വിചിത്ര പരാമര്‍ശം നടത്തിയിരിക്കുകയാണ്.
കൊറോണ വൈറസിനെ നശിപ്പിക്കാന്‍ ഗോമൂത്രത്തിന് കഴിയുമെന്നാണ് ഉത്തരാഖണ്ഡിലെ ലക്സറില്‍നിന്നുള്ള നിയമസഭാംഗമായ സഞ്ജയ് ഗുപ്ത പറഞ്ഞിരിക്കുന്നത്. ഗോമൂത്രത്തിലൂടെയും പുരാതന ഹിന്ദുമത ആചാരപ്രകാരമുള്ള യജ്ഞത്തിലൂടെയും ശരീരത്തിലും വായുവിലുമുള്ള കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന് എംഎല്‍എ പറയുന്നത്.
ഹിന്ദുമതത്തിലെ പുരാതന വേദ ആചാരങ്ങള്‍ ഉപയോഗിച്ച് യജ്ഞം നടത്തുന്നത് മാരകമായ കൊറോണ വൈറസിനെ വായുവില്‍നിന്ന് തുടച്ചുനീക്കാന്‍ സഹായിക്കും. ചാണകം ഉപയോഗിച്ച് നിലം മെഴുകുന്നതും കൊറോണ വൈറസിനെ നശിപ്പിക്കാന്‍ സഹായിക്കും. പണ്ടുള്ളവര്‍ ചാണകം ഉപയോഗിച്ചായിരുന്നു നിലംമെഴുകിയിരുന്നത്. ചാണകം ഒരു അണുനാശിനി ആണെന്ന് തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ ഇന്ന് ജനങ്ങള്‍ അത് മറന്നിരിക്കുകയാണെന്നും സഞ്ജയ് ഗുപ്ത പറയുന്നു.
വീണ്ടും ചാണകം ഉപയോഗിച്ച് നിലമെഴുകുന്നത് വൈറസ് വീടുകളില്‍ പ്രവേശിക്കുന്നത് തടയും. ചാണകത്തിനും ഗോമൂത്രത്തിനും ആന്റി വൈറസ് ഗുണങ്ങളുള്ളതിനാല്‍ കൊറോണ ബാധിക്കുന്നത് തടയാന്‍ സഹായിക്കും. അതിനാല്‍ ആളുകള്‍ ഗോമൂത്രം കുടിക്കുകയും വേണമെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.
कोरोना वाइरस को लेकर लक्सर विधायक संजय गुप्ता जी का देशवासीयो के लिए संदेश।@narendramodi @AmitShah @PMOIndia @AmitShahOffice @JPNadda @blsanthosh @DrMohanBhagwat @SureshBJoshi @ANI @aajtak @ZeeNews @News18India @tv100 @HindiKhabar @SAMACHARPLUS @DrRPNishank @tsrawatbjp @BJP4UK pic.twitter.com/ySTqsLPJSu
— अंकुर कुमार गुप्ता 🇮🇳 (@engineerakg) March 3, 2020
Discussion about this post