കട്ടക്ക്: വീണ്ടും രാജ്യത്തെ ഭീതിയിലാഴ്ത്തി ട്രെയിൻ അപകടം. മുംബൈ-ഭുവനേശ്വർ ലോകമാന്യ തിലക് ടെർമിനസ് എക്സ്പ്രസ് ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ച് പാളംതെറ്റി. ഒഡീഷയിലെ കട്ടക്കിൽ രാവിലെ ഏഴോടെയാണ് അപകടം.
അപകടത്തിൽ എട്ടു കോച്ചുകളാണു പാളം തെറ്റിയതെന്നു റെയിൽവേ അധികൃതരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. 25 പേർക്കു പരുക്കേറ്റെന്നാണു പ്രാഥമിക റിപ്പോർട്ട്. യാത്രക്കാരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്തു കനത്ത മഞ്ഞ് ആയിരുന്നെന്നും ഇതാണോ അപകട കാരണമെന്നു വ്യക്തമല്ലെന്നും അധികൃതർ പറഞ്ഞു.
#UPDATE Chief Public Relation Officer (CPRO), East Coast Railway: 20 people injured after eight coaches of Lokmanya Tilak Express derail near Salagaon. No casualty reported till now. #Odisha https://t.co/JqaXdhzHTN
— ANI (@ANI) January 16, 2020
Discussion about this post