നിസാമബാദ്: അസദുദ്ദീന്‍ ഒവൈസിക്കെതിരെ ഭീഷണിയുമായി നിസാമബാദ് ബിജെപി എംപി ഡി അരവിന്ദ് കുമാര്‍. ഒവൈസിയെ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കുമെന്നാണ് ബിജെപി എംപിയുടെ ഭീഷണി. വടിച്ചെടുത്ത ഒവൈസിയുടെ താടി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് ഒട്ടിക്കുമെന്നും അദ്ദേഹം പുറഞ്ഞു.
ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ ചന്ദ്രശേഖര റാവുവിന്റെ അഭിപ്രായം മുസ്ലീം അനുഭാവമുള്ളതാണെന്ന് അരവിന്ദ് കുമാര്‍ ആരോപിച്ചതായാണ് റിപ്പോര്‍ട്ട്. നിസാമബാദില്‍ ഒരു പൊതുപരിപാടിക്കിടെയാണ് അരവിന്ദ് കുമാറിന്റെ പരാമര്‍ശം.
ആര്‍എസ്എസിനേയും ബിജെപിയേയും കീറിക്കളയണമെന്നാണ് ഒവൈസി പറയുന്നത്. സ്വന്തം സഹോദരന് നേരെ സ്വന്തം സമുദായത്തില്‍ നിന്ന് ഉണ്ടായ അക്രമം തടയാന്‍ സാധിക്കാത്ത ആളാണോ ബിജെപിയെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്ന് അരവിന്ദ് കുമാര്‍ ചോദിച്ചു.
നിസാമബാദില്‍ അവര്‍ ഒന്നിച്ച് കൂടിയ അതേ മൈതാനത്ത് ഒവൈസിയെ ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കും. നിങ്ങളുടെ താടിക്ക് സ്ഥാനക്കയറ്റവും നല്‍കും. അത് കെ ചന്ദ്രശേഖര റാവുവിന് ഒട്ടിച്ച് നല്‍കും. അതിലൂടെ ജനങ്ങള്‍ മനസ്സിലാക്കും ചന്ദ്രശേഖര റാവുവിന്റെ ചായ്‌വ് എന്താണെന്നും അരവിന്ദ്് കുമാര്‍ കൂട്ടിച്ചേര്‍ത്തു.











Discussion about this post