ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഉറുദു സാഹിത്യകാരന് മുജ്തബ ഹുസ്സൈന്‍ രംഗത്ത്. പത്മശ്രീ പുരസ്കാരം തിരിച്ച് കൊടുക്കുമെന്ന് അറിയിച്ചാണ് അദ്ദേഹം പ്രതിഷേധിച്ചത്.
രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ കാണുമ്പോള്‍ പുരസ്കാരം കൈയ്യില്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജാധിപത്യം തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും പത്മശ്രീ പുരസ്കാരം തിരിച്ചുകൊടുക്കുകയാണെന്ന് അറിയിച്ച് കേന്ദ്രത്തിന് ഉടന്‍ കത്തയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉറുദു സാഹിത്യത്തിലെ സംഭാവനകള്‍ പരിഗണിച്ച്, ഹാസ്യസാഹിത്യകാരനും ആക്ഷേപഹാസ്യകാരനുമായ മുജ്തബ ഹുസ്സൈന്‍ 2007 ലാണ് രാജ്യം പത്മശ്രീ നല്കി ആദരിച്ചത്. അദ്ദേഹത്തിന്റെ നിരവധി കൃതികള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
അതേസമയം, ഉറുദു സാഹിത്യകാരന്മാരായ ഷിറിന് ദാല്‍വി, യാക്കൂബ് യവാര്‍ എന്നിവരും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് കിട്ടിയ സംസ്ഥാന പുരസ്കാരങ്ങള്‍ തിരികെ കൊടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post