ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന് പിന്തുണയുമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍. ബീഹാറില്‍ സംഘടിച്ച പൊതുജന റാലിയിലായിരുന്നു കനയ്യകുമാര്‍ വീണ്ടും ‘ആസാദി’ മുഴക്കിയത്.
രാജ്യത്ത് പൗരത്വനിയമം നടപ്പിലാക്കുന്നതിനെതിരെയും ഡല്‍ഹിയിലെ ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പോലീസ് ക്രൂരതയ്ക്കെതിരെ
ശക്തമായി അപലപിച്ചുകൊണ്ട് കനയ്യ ആസാദി മുഴക്കുകയായിരുന്നു.
പ്രതിഷേധറാലിയുടെ വീഡിയോയും കനയ്യ ട്വിറ്ററില്‍ പങ്കുവെച്ചു. മതപരമായ പീഡനം നേരിടുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് സിഎഎ എന്നും അത് ഒരു ഇന്ത്യക്കാരന്റെയും പൗരത്വം കവര്‍ന്നെടുക്കാനല്ലെന്നും കനയ്യ പറഞ്ഞു. രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടിയും രാജ്യത്ത് പ്രക്ഷോഭം ഉണ്ടാക്കാനും ചില പാര്‍ട്ടികള്‍ ശ്രമിക്കുന്നുണ്ടെന്നും കനയ്യ പറഞ്ഞു.
Discussion about this post