റായ്പൂര്‍: കാമുകന് പിറന്നാള്‍ സമ്മാനമായി സ്പോര്‍ട്സ് ബൈക്ക് നല്കാന് വീട്ടില്‍ നിന്നും പണം മോഷ്ടിച്ച പതിനാറുകാരി പോലീസുകാരുടെ പിടിയില്‍. ഛത്തീസ്ഗഢില്‍ റായ്പൂര്‍ ജില്ലയിലെ ഖാംത്രേയിലാണ് സംഭവം. കാമുകന് ബൈക്ക് സമ്മാനിക്കാനായി 1.73 ലക്ഷം രൂപയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും മോഷ്ടിച്ചത്.
പെണ്‍കുട്ടിയുടെ അച്ഛന് നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പതിനാറുകാരി പിടിയിലായത്. വീട്ടുള്ളവര്‍ തന്നെയാവാം മോഷണത്തിന് പിന്നിലെന്ന് പോലീസിന് സംശയം തോന്നിയതോടെയാണ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തത്. തുടര്‍ന്ന് അച്ഛന് കുളിക്കാന്‍ പോയ സമയം നോക്കി അലമാരയുടെ താക്കോല്‍ എടുത്ത് പണം മോഷ്ടിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെയും പോലീസ് അറസ്റ്റു ചെയ്തു. കാണാതായ പണം ഇരുവരുടെയും കൈയ്യില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കുറച്ച് പണം പെണ്‍കുട്ടി കാമുകനെ ഏല്‍പ്പിക്കുകയും ബാക്കി സ്വന്തം കൈയ്യില്‍ വെയ്ക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
Discussion about this post