താനെ: നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേയ്ക്ക് പാഞ്ഞു കയറി 16കാരന്‍ ഉള്‍പ്പടെ നാല് മരണം. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഷഹാപുരില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം.
കിഹ്നവലി പാലത്തിന് സമീപം രാവിലെ ബസ് കാത്ത് നിന്നവര്‍ക്ക് ഇടയിലേക്ക് അമിത വേഗതയില്‍ വന്ന കാര്‍ പാഞ്ഞ് കയറുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാല് പേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. പരിക്കേറ്റവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post