ന്യൂഡല്‍ഹി: ശ്രീരാമന്റെ പ്രതിമയ്ക്കൊപ്പം അയോധ്യയില്‍ സീതയുടേയും പ്രതിമ സ്ഥാപിക്കണമെന്ന് യോഗിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗ്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് കരണ്‍ സിംഗ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയത്. സീതാ ദേവിക്ക് അര്‍ഹമായ പ്രാധാന്യം നല്കി നീതി നല്‍കണമെന്നും അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘മറ്റെല്ലാത്തിനുമൊപ്പം സീതയെ മറക്കാനുള്ള പ്രവണതയയും ഇപ്പോള്‍ കണ്ടു വരുന്നുണ്ട്. ശ്രീരാമനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. സീത ജീവിതകാലം മുഴുവന്‍ ഒരുപാട് യാതനകള്‍ സഹിച്ച ഒരു മാന്യസ്ത്രീയാണ്’ എന്നുമാണ് കരണ്‍ സിംഗ് കത്തില്‍ വ്യക്തമാക്കുന്നത്.
കരണ്‍ സിംഗ് ഈ ആവശ്യം ഉന്നയിച്ച് ഇത് രണ്ടാം തവണയാണ് കത്തെഴുതുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഇതു സംബന്ധിച്ച് കരണ്‍ സിംഗ് ആദ്യമായി കത്തെഴുതിയത്. അയോധ്യയില്‍ രാമന്റെ വലിയൊരു പ്രതിമയുണ്ട്. എന്നാല്‍ രാമനെ കല്യാണം കഴിച്ച് അദ്ദേഹത്തിനൊപ്പം വനവാസജീവിതവും നയിച്ചവളാണ് സീത. ഈ വര്‍ഷങ്ങളത്രയും സഹനജീവിതം നയിച്ച സീതയെ പിന്നീട് രാവണന് തട്ടിക്കൊണ്ടു പോയി ലങ്കയില്‍ തടവിലാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സീതയ്ക്ക് അയോധ്യയില്‍ അനുയോജ്യമായ സ്മാരകം വേണമെന്നാണ് കരണ്‍ സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post