വാഷിങ്ടണ്‍: പാകിസ്താന് അമേരിക്കയുടെ വിലക്ക്. വിസ കാലാവധി തീര്‍ന്നവരും അമേരിക്കയില്‍ നിന്ന് നാട് കടത്തപ്പെട്ടവരുമായ പാക് പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാലാണ് വിലക്ക്. കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള പാകിസ്താനികളുടെ വിസ നിഷധിക്കുമെന്നും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.
അമേരിക്ക നേരത്തെയും പല രാജ്യങ്ങള്‍ക്കും നാട് കടത്തപ്പെട്ടവരും വിസ കാലാവധി കഴിഞ്ഞവരുമായ സ്വന്തം പൗരന്മാരെ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതുകൊണ്ട് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയിലേക്കാണ് പാകിസ്താനും എത്തിയത്.
ഈ വര്‍ഷം വിലക്ക് നേരിടുന്ന പട്ടികയിലേക്ക് പാകിസ്താന് പുറമെ എത്തിയ മറ്റൊരു രാജ്യം ഘാനയാണ്. എന്നാല്‍ പാകിസ്താനുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ശ്രമിച്ചത് വിലക്കിന്റെ പ്രത്യാഘാതം കുറച്ച് കാണിക്കാനാണ്. വിലക്കുണ്ടെങ്കിലും പാകിസ്താനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.
ഈ വിലക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പാകിസ്താന് പൗരന്മാര്ക്ക് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയില്‍ നിന്ന് പുറത്താക്കപ്പെടുന്ന സ്വന്തം പൗരന്മാരെ പാകിസ്താന് ഏറ്റെടുക്കാത്തത് ഇത് ആദ്യമായല്ല.
Discussion about this post