പ്രധാനമന്ത്രി നരേന്ദ്ര മോഡി ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സൗഹൃദ സംഭാഷണത്തിനിടെ അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന സമൂഹമാധ്യമങ്ങളിലൂടെ തന്നെ വിമര്‍ശിക്കുന്നത് വായിക്കാറുണ്ടെന്ന് മോഡി പറഞ്ഞിരുന്നു.
അക്ഷയ് കുമാറിനെയും ട്വിങ്കിള്‍ ഖന്നയെയും താന്‍ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്, തന്നെ വിമര്‍ശിക്കുന്ന അവരുടെ രീതികളില്‍ നിന്ന് നിങ്ങളുടെ കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടെന്ന് തനിക്ക് മനസിലായെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കൂടാതെ അവരുടെ ദേഷ്യം മുഴുവന്‍ തന്റെ നേര്‍ക്ക് പ്രയോഗിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകുമെന്ന് മോഡി പരിഹസിക്കുകയും ചെയ്തു.
അഭിമുഖത്തിന് തൊട്ടുപിന്നാലെ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രിയുമായുള്ള അഭിമുഖത്തിനിടയിലെ തന്റെ വികാരത്തെ കുറിച്ച് അക്ഷയ് കുമാര്‍ പറഞ്ഞത് ഇങ്ങനെ ‘ആരുടെ പക്ഷത്ത് നില്‍ക്കണമെന്ന് അറിയില്ല, അദ്ദേഹത്തിന്റെ വാക്സാമര്ഥ്യത്തിനു മുന്നില്‍ ഞാന്‍ ചുറ്റിപ്പോയി. എനിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. വെറുതെ ചിരിക്കാന്‍ മാത്രമെ എനിക്ക് കഴിഞ്ഞുള്ളു. ഒരു വശത്ത് ഭാര്യ, മറുവശത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി. രണ്ടുപേരും തന്റെ ജീവിതത്തിലെ വേണ്ടപ്പെട്ടവര്‍ എന്നതായിരുന്നു ഞാന്‍ ചിന്തിച്ചത് മിണ്ടാതിരിക്കുന്നതായിരുന്നു നല്ലതെന്ന്’ അദ്ദേഹം പറഞ്ഞു.
Discussion about this post