ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.
ശക്തമായ കാറ്റും വലിയ തിരമാലകളും കാരണം കടല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തിലായിരുന്നു ഏഷ്യന്‍ പൗരന് ഉള്‍പ്പെടെ നാല് പേരാണ് കടലില്‍ കുളിക്കാനിറങ്ങിയത്.
കുളിക്കുന്നതിനിടെ തിരയില്‍ പെട്ട ഏഷ്യന്‍ യുവാവിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഉമ്മുല്‍ഖുവൈന്‍ പോലീസും അംബുലന്‍സ്, പാരാമെഡിക്കര്‍ ജീവനക്കാര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
നാല് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങിയ സ്ഥലത്ത് ഇറങ്ങരുതെന്ന് മുന്നറിയിപ്പ് ബോര്ഡുകളുണ്ടായിരുന്നെന്നും എന്നാല്‍ അത് അവഗണിച്ചാണ് ഇവര്‍ ഇവിടെ കുളിക്കാന്‍ ഇറങ്ങിയതെന്നും പോലീസ് പറഞ്ഞു.
കടല്‍ പ്രക്ഷുബ്ധമായതിനാലും രാത്രിയായിരുന്നതിനാലും പോലീസും ബീച്ചിലെ കോസ്റ്റ് ഗാര്‍ഡുകളും രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ ആയില്ല. തുടര്‍ന്ന് യുഎഇ റെസ്ക്യൂ സംഘത്തില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ദര്‍ നടത്തിയ തെരച്ചിലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
Discussion about this post