കണ്ണൂർ: മൈക്ക് കവർന്നു എം വിജിൻ എംഎൽഎയോട് മോശമായി പെരുമാറിയെന്ന് കണ്ടെത്തിയ കണ്ണൂർ ടൗൺ എസ് ഐയ്ക്ക് എതിരെ നടപടി. വകുപ്പ് നടപടിക്ക് മുൻപായി എസ് ഐ അവധിയിൽ പ്രവേശിച്ചു. നടപടിക്കായി ഫയൽ നീങ്ങുന്നതിനിടെയാണ് അവധിയിൽ പോയത്
എസ്ഐ ഷമീൽ പ്രോട്ടോകോൾ ലംഘിച്ച് എംഎൽഎയോട് മോശമായി പെരുമാറിയെന്നാണ് കണ്ടെത്തിയിരുന്നു.
സംഭവം നടന്ന് ഏഴു ദിവസം പിന്നടുമ്പോഴാണ് എസ്ഐയുടെ അവധി.
ഒരാഴ്ച മുമ്പാണ് നേഴ്സിങ് അസോസിയേഷന്റെ കലക്ടറേറ്റ് മാർച്ചിനിടെ എസ് ഐയും എംഎൽഎയും തമ്മിൽ തർക്കമുണ്ടായത്.
കണ്ണൂർ ടൗൺ എസ് ഐക്കെതിരായ നടപടിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. സ്ഥലം മാറ്റത്തിനാണ് സാധ്യത. ഇക്കാര്യത്തിൽ കണ്ണൂർ റെയിഞ്ച് ഡിഐജിയുടെ നിലപാടാകും നിർണായകമാവുക.
Also read-കൊടുവള്ളിയില്‍ ഉണ്ടായ വാഹനാപകടം; അപകടം കാറില്‍ തട്ടിയല്ല, പിക്കപ്പ് വാനിടിച്ച്, ഡ്രൈവര്‍ക്കെതിരെ കേസ്
എസ്ഐ പിപി ഷമീൽ എംഎൽഎയെ മനസ്സിലായ ശേഷവും മോശമായി പെരുമാറിയെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. എസ് ഐ പ്രകോപനപരമായി ഇടപെട്ടതാണ് രംഗം വഷളാക്കിയതെന്നും കണ്ണൂർ എസിപിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
Discussion about this post