തൃശ്ശൂര്‍: തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി പ്രചാരണം പൊടിപൊടിയ്ക്കുകയാണ്. സിനിമകളെ വെല്ലുന്ന അഭിനയവുമായി വീടുകളില്‍ കയറി ഭക്ഷണം കഴിച്ചും മറ്റുമുള്ള സുരേഷ് ഗോപിയുടെ വോട്ടഭ്യര്‍ത്ഥന ട്രോളന്മാരും ആഘോഷമാക്കിയിരുന്നു. എന്നാലിപ്പോള്‍ പ്രചാരണ ആവേശം സ്ഥാനാര്‍ഥിയ്ക്ക് എട്ടിന്റെ പണിയാണ് കൊടുത്തിരിക്കുന്നത്.
ഉച്ച ഭക്ഷണത്തിനിടെ തൊണ്ടയില്‍ മീന്‍ മുള്ള് തുളഞ്ഞുകയറിയ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ട്രോളന്മാരെ വെല്ലുവിളിച്ച് ആവേശം കാണിക്കുന്നതിനിടയിലാണ് തൊണ്ടയില്‍ മീന്‍ കുടുങ്ങിയത്.
ആന്ധ്രാ മീന്‍ വിഴുങ്ങുന്ന ലാഘവത്തോടെ ചട്ടിയില്‍ നിന്ന് മുഴുവനോടെ മീന്‍ വിഴുങ്ങിയതോടെ മുള്ള് വില്ലനായി. ചോറ് വിഴുങ്ങിയും വെള്ളം കുടിച്ചും പഴം വിഴുങ്ങിയും മുള്ളിനെ കളയാന്‍ നോക്കിയിട്ടും മുള്ള് അനങ്ങിയില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷ് ഗോപിയുടെ തൊണ്ടയില്‍ നിന്ന് ഡോക്ടര്‍മാര്‍ മുള്ള് എടുത്ത് മാറ്റുകയായിരുന്നു.
തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ തീരദേശ മേഖലയില്‍ വോട്ട്അഭ്യര്ത്ഥിക്കുന്നതിനിടയിലാണ് സംഭവം. തുടര്‍ന്ന് മുള്ള് നീക്കം ചെയ്ത ശേഷമാണ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടികള്‍ പുനരാരംഭിച്ചത്.
Discussion about this post