പാലക്കാട്: ബിജെപിക്ക് അവസരം നല്കിയാല് കേരളത്തെ മികച്ച സംസ്ഥാനമായി മാറ്റുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ബിജെപി പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്രമം അഴിച്ചുവിടുകയും നിരവധി പ്രവര്‍ത്തകര്‍ ബലിധാനികളായെന്നും അദ്ദേഹം പാലക്കാട് നടന്ന പെതുസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. ശബരിമല വിധി ഒരു വിഭാഗത്തിന് മാത്രമാണോ ബാധകമാവുക. മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണികള്‍ സര്‍ക്കാര്‍ എടുത്തുമാറ്റിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാത്തതെന്താണെന്നും അമിത് ഷാ ചോദിച്ചു. ബംഗാളിന്റെയും ത്രിപുരയുടെയും അവസ്ഥയിലേക്ക് കേരളത്തെ സിപിഎം എത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു.
മഹാസഖ്യത്തിന് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനാവില്ല. അഴിമതിക്കാരുടെ സഖ്യമാണ് മഹാസഖ്യമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ വിശ്വാസികളെ സര്‍ക്കാര്‍ വഞ്ചിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശബരിമലയില്‍ പോലീസ് വേഷത്തിലെത്തി.
2000ത്തിലധികം ശബരിമല ഭക്തര്‍ ഇപ്പോളും ജയിലിലാണ്. 3000ലധികം പേരുടെ മേല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണെങ്കില്‍ നടപ്പാക്കുകയാണെങ്കില്‍ ബാക്കി സുപ്രീം കോടതി വിധികള്‍ കൂടി നടപ്പിലാക്കണമെന്നും സര്‍ക്കാറിനെ അമിത് ഷാ വെല്ലുവിളിച്ചു.
Discussion about this post