കാസര്‍കോട്: മത്സ്യബന്ധന ബോട്ട് മുങ്ങി കടലില്‍ വീണുപോയ കാസര്‍കോട് സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായി നാവിക സേന. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ ഓംകാര എന്ന മത്സ്യബന്ധന ബോട്ടാണ് ചോര്‍ച്ചയെ തുടര്‍ന്ന് മുങ്ങിയത്. കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് സൂചന.
കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശികളായ മനോഹരന്, സുരേന്ദ്രന്, ചന്ദ്രന്, സുരേഷ്, വാസവന് എന്നിവരെയാണ് നാവികസേന കടല്‍ നിരീക്ഷണത്തിനിടെ രക്ഷപ്പെടുത്തിയത്. മനോഹരന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്. അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ ജീവന്‍രക്ഷാ സാമഗ്രികളോ ബോട്ടില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഭാഗ്യവശാല്‍ കടലില്‍ നിരീക്ഷണം നടത്തുകയായിരുന്ന ഐഎന്‍എസ് ശാരദയിലെ നാവികര്‍ അപകടം സ്ഥലത്ത് എത്തിച്ചേരുകയായിരുന്നു.
കണ്ണൂര്‍ അഴീക്കോട് തുറമുഖത്തിനു 35 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു മാറിയായിരുന്നു അപകടം.
Discussion about this post