ചുവന്ന ആപ്പിളുകള്‍ പോലെ തന്നെ ഗ്രീന്‍ ആപ്പിളും ആരോഗ്യദായകമാണ്. പോഷകങ്ങള്‍, ഫൈബര്‍, ധാതുക്കള്‍, വിറ്റമാനുകള് എന്നിവയാല്‍ സമ്പന്നമാണ് ഗ്രീന്‍ ആപ്പിള്‍.
ഗ്രീന്‍ ആപ്പിളിലെ ഉയര്‍ന്ന ഫൈബര്‍ സാന്നിധ്യം ശരീരത്തിലെ പോഷണത്തെ വര്‍ധിപ്പിക്കുന്നു. ആപ്പിള്‍ കഴിക്കുമ്പോള്‍ തൊലി കളയരുത്. തൊലിയോടെ ആപ്പിള്‍ കഴിക്കുന്നതാണ് ശരീരത്തിന് ഉത്തമം. ഉയര്‍ന്ന ഫൈബര്‍ സാന്നിധ്യം ആപ്പിള്‍ ശരീരത്തിലെ വിഷമുക്തമാക്കല്‍ ജോലി കൂടി നിര്‍വഹിക്കുന്നു. കരളിനെയും ദഹന വ്യവസ്ഥയെയും അപകടകരമായ വസ്തുക്കളില്‍ നിന്ന് സുരക്ഷിതമാക്കാനും ആപ്പിള്‍ സഹായിക്കുന്നു.
ഗ്രീന്‍ ആപ്പിളുകളിലെ കുറഞ്ഞ കൊഴുപ്പ് ശരീരത്തിലെ മികച്ച രക്തചംക്രമണത്തിന് സഹായിക്കുന്നു. രക്തചംക്രമണം വര്‍ധിക്കുന്നത് ഹൃദ്രോഗ, പക്ഷാഘാത സാധ്യതകള്‍ ഇല്ലാതാക്കുന്നു. വിറ്റാമിന്‍ കെ കൂടുതലുള്ളതിനാല്‍ രക്തം കട്ടപ്പിടിക്കുന്നതിനും ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് സഹായകമാണ്.
ഗ്രീന്‍ ആപ്പിള്‍ കാല്‍സ്യത്തിന്റെ സാന്നിധ്യത്താല്‍ സമ്പന്നമാണ്. ദിവസവും ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റെയും ബലം വര്‍ധിപ്പിക്കും. ചര്‍മത്തിന്റെ പുഷ്ടിയെ നിലനിര്‍ത്താനും അതുവഴി സൗന്ദര്യം സംരക്ഷിക്കാനും ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് സഹായകമാണ്.
Discussion about this post