ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഡി തരംഗം വീശിയടിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതകഥ പറയുന്ന ചിത്രം ‘പിഎം നരേന്ദ്ര മോഡി’ നാളെ തീയറ്ററുകളിലേത്തും. തെരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചതിന് പിന്നാലെയാണ് ചിത്രം നാളെ തീയറ്ററുകളില്‍ എത്തുന്നത്.
നേരത്തേ ഏപ്രില്‍ 11ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാകും ചിത്രം എന്നുള്ളതിനാലാണ് ചിത്രം തെരഞ്ഞെടുപ്പ് സമയത്ത് റിലീസ് ചെയ്യുന്നത് കമ്മീഷന് തടഞ്ഞത്.
ഇന്ത്യയ്ക്കും ജിസിസിയ്ക്കും പുറമെ ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, ഫിജി തുടങ്ങി നിരവധി രാജ്യങ്ങളിലും ചിത്രം റിലീസുണ്ട്. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘പിഎം നരേന്ദ്ര മോദി’യില്‍ ടൈറ്റില്‍ റോളിലെത്തുന്നത് വിവേക് ഒബ്റോയ് ആണ്. അമിത് ഷായുടെ വേഷത്തില്‍ എത്തുന്നത് മനോജ് ജോഷിയും.
Releases tomorrow… New poster of #PMNarendraModi… Vivek Anand Oberoi essays the title role… Directed by Omung Kumar B. pic.twitter.com/rQW7eauWYA
— taran adarsh (@taran_adarsh) May 23, 2019
Discussion about this post