വിനയന്റെ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ തെന്നിന്ത്യന്‍ താര സുന്ദരി രമ്യാ കൃഷ്ണന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തിന് ആകാശഗംഗ 2 എന്നാണ് പേരിട്ടിരിക്കുന്നത്. നിലവില്‍ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ ആധാരമാക്കി ഒരുക്കുന്ന വെബ് സീരീസില്‍ അഭിനയിക്കുകയാണ് രമ്യാ കൃഷ്ണന്.
ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സിദ്ദീഖ്, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, വിഷ്ണു വിനയ്, ഹരീഷ് കണാരന്, സലീം കുമാര്‍, ആരതി, പ്രവീണ എന്നിവരാണ്. പാലക്കാട്, പൊള്ളാച്ചി, കൊച്ചി എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ബോളിവുഡ് സിനിമാറ്റോഗ്രാഫറായ പ്രകാശ് കുട്ടിയാണ് ആകാശഗംഗ 2ന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. ഓണം റിലീസ് ആയിട്ടാണ് ചിത്രം എത്തുക.
ആകാശഗംഗ 1999 ലാണ് തീയ്യേറ്ററിലെത്തിയത്. ദിവ്യ ഉണ്ണിയായിരുന്നു ചിത്രത്തിലെ നായിക. സുകുമാരി, രാജന് പി ദേവ്, മുകേഷ്, ജഗദീഷ്, ഇന്നസെന്റ്, മയൂരി, കലാഭവന്‍ മണി, കൊച്ചിന് ഫനീഫ, കല്പന എന്നിങ്ങനെ വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.
Discussion about this post