കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടി കെഎസ് ചിത്ര അനേകം ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ കലാകാരിയാണ്. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന ചിത്രയുടെ വ്യക്തി ജീവിതത്തില്‍ എന്നാല്‍ സന്തോഷം ഏറെയൊന്നും അനുഗ്രഹിച്ചിട്ടില്ല. വിധി ക്രൂരമായിട്ടായിരുന്നു ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ പിറന്ന കുഞ്ഞിനെ തട്ടിയെടുത്തത്. ഇന്നും തീരാ നോവായി മകളുടെ വിയോഗം വേട്ടയാടുകയാണെന്ന് ഗായികയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റും കാണിക്കുന്നു. മകള്‍ നഷ്ടപ്പെട്ടിട്ട് എട്ട് വര്‍ഷമാവുമ്പോള്‍ മകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ചിത്ര.
2002 ലാണ് ചിത്രയ്ക്ക് കുഞ്ഞു ജനിക്കുന്നത്. 2011 ലെ വിഷു നാളില്‍ ദുബായിയിലെ നീന്തല്‍ കുളത്തില്‍ വീണ് കുഞ്ഞ് മരണപ്പെടുകയും ചെയ്തു. അന്ന് എട്ട് വയസായിരുന്നു നന്ദനയ്ക്ക്.
മകള്‍ പോയതോടെ ജീവിതത്തില്‍ ശൂന്യതയും ദുഃഖവും നിറഞ്ഞെന്ന് മകളുടെ ചിത്രം സഹിതം പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചിത്ര കുറിക്കുന്നു. മകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസില്‍ മായാതെ നില്‍ക്കുകയാണെന്നും പോസ്റ്റില്‍ ഗായിക ചിത്ര പറയുന്നു.
‘ജനനവും മരണവും ഒന്നും നമ്മുടെ കൈകളിലല്ല. സമയം പറന്നുപോവുകയാണ്. ഓര്‍മ്മകള്‍ മനസില്‍ ആഴത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. ജീവിതത്തില്‍ ശൂന്യതയിലും ദുഃഖവും നിറഞ്ഞി. മിസ്സിങ് യു നന്ദന’ ചിത്ര കുറിക്കുന്നു.
Discussion about this post