ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് വരുന്നുണ്ടെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. സണ്ണി ലിയോണ്‍ മമ്മൂട്ടിയുടെ കൂടെ മധുരരാജയില്‍ ഒരു ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ ആണ് ഇപ്പോള്‍ സലീം കുമാറുമൊത്തുമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സലീംകുമാര്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്. എന്തായാലും ട്രോള്‍ ലോകത്തെ രാജാവായ സലീംകുമാര്‍ സണ്ണി ലിയോണിനൊപ്പം നില്ക്കുന്ന ഫോട്ടോ ട്രോളന്മാരും ആഘോഷമാക്കി.
പരസ്പരം വിരല്‍ ചൂണ്ടി ചിരിച്ചു കൊണ്ട് നില്ക്കുന്ന ഇരുവരുടെയും ചിത്രം കണ്ടപ്പോള്‍ പലര്‍ക്കും ഓര്‍മ്മ വന്നത് കല്യാണ രാമനിലെ പ്യാരിയെയും ഭവാനിയെയുമാണ്. ‘ഭവാനി മനസ്സ് വെച്ചാല്‍ ഈ കലവറ നമുക്കൊരു മണിയറ ആക്കാം….’, ‘കുട്ടി എന്ത് ചെയ്യുന്നു… അമ്മയെ സഹായിക്കുന്നു…’, ‘നന്ദിയുണ്ട് സലീമേട്ട ഞങ്ങള്‍ക്ക് പുതിയൊരു മീം തന്നതിന്’ ഇങ്ങനെ പോകുന്നു കമന്റുകള്‍.
ഫഹദ് ഫാസിലെ നായകനാക്കി ‘മണിരത്നം’ എന്ന ചിത്രം സംവിധാനം ചെയ്ത സന്തോഷ് നായരാണ് രംഗീല ഒരുക്കുന്നത്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വണ്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്.
Discussion about this post