മിക്ക പൊതു പരിപാടികളിലും നമ്മുടെ നായികമാര്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങളണിഞ്ഞാണ് എത്താറുള്ളത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഗായകന് എസ്പി ബാലസുബ്രഹ്മണ്യം.
തെലുങ്ക് താരങ്ങളുടെ വസ്ത്രധാരണത്തെയാണ് എസ്പി ബാലസുബ്രഹ്മണ്യം വിമര്‍ശിച്ചിരിക്കുന്നത്. ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് താരങ്ങള്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നും ഇത്തരത്തില്‍ വസ്ത്രം ധരിച്ചാല്‍ സംവിധായകരും നിര്‍മ്മാതാക്കളും സിനിമയില്‍ എടുക്കുമെന്ന ധാരണ പലര്‍ക്കുമുണ്ടെന്നും എസ്പി ബാലസുബ്രഹ്മണ്യം പറഞ്ഞു.
താരങ്ങള്‍ സിനിമയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിതരാകാറുണ്ട്. അതുകൊണ്ടു കൂടിയാണ് പൊതുപരിപാടികളില്‍ പോലും ഇവര്‍ ഇങ്ങനെ വസ്ത്രങ്ങള്‍ അണിഞ്ഞ് അവര്‍ എത്തുന്നതെന്നും എസ്പിബി പറഞ്ഞു. തെലുങ്ക് സംസ്കാരത്തെ പോലും മാനിക്കാത്തവരാണ് ഇത്തരക്കാരെന്നും സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും എസ്പിബി പറഞ്ഞു. പൊതു പരിപാടിക്കിടെയാണ് എസ്പി ബാലസുബ്രഹ്മണ്യം താരങ്ങളെ വിമര്‍ശിച്ചത്.
Discussion about this post