നടിമാരായ ആമി ജാക്സനും അക്ഷര ഹാസനും പിന്നാലെ സൈബര്‍ ആക്രമണത്തിന് ഇരയായി തെന്നിന്ത്യന്‍ താര സുന്ദരി ഹന്‍സിക മോട്ട്വാനി. താരം ന്യൂയോര്‍ക്കില്‍ അവധി ആഘോഷിക്കുന്നതിനിടെ എടുത്ത സ്വകാര്യ ചിത്രങ്ങളാണ് ഓണ്‍ലൈനില്‍ ചോര്‍ന്നത്. സംഭവത്തിനു പിന്നില്‍ ഹാക്കര്‍മാരാണെന്നാണ് സംശയം.
നേരത്തെ ഹന്സികയുടെതെന്ന് തോന്നിപ്പിക്കുന്ന നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇത് നിഷേധിച്ച് താരം രംഗത്തെത്തിയിരുന്നു. ചിത്രത്തെ കുറിച്ച് ഹന്‍സിക ഇതു വരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇതിനു മുന്‍പ് അക്ഷര ഹാസന് ഇത്തരത്തിലുളള സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. അടിവസ്ത്രങ്ങള്‍ അണിഞ്ഞു നില്ക്കുന്ന അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തായ സംഭവത്തില്‍ മുന്‍ കാമുകന് പ്രതിക്കൂട്ടിലായിരുന്നു.
Discussion about this post