തിരുവനന്തപുരം: നടിയെ അതിക്രമിച്ച കേസിലെ വിധിയില്‍ വീണ്ടും പ്രതികരിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ് എന്നും കുറ്റാരോപിതന്‍ എന്ന് പറയാന്‍ തന്നെയാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
കേസിലെ വിധിയില്‍ അവള്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. വളരെ വിഷമത്തിലാണ് ഇപ്പോള്‍ അവളെന്നും അവള്‍ തകര്‍ന്ന് പോകരുതെന്ന് കരുതിയാണ് അങ്ങോട്ട് പോയത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
വിധി വന്നതിന് ശേഷം അവളുറങ്ങിയില്ല, താനും ഉറങ്ങിയില്ല എന്നും എന്ത് ചെയ്യുമെന്ന് ഓര്‍ത്തിരുന്നുവെന്നും ഞങ്ങള്‍ ഉണ്ട് നിന്റെ കൂടെ എന്ന് പോലും സംഘടനയിലെ ആരും അവളോട് പറഞ്ഞില്ല എന്നും അവള്‍ക്ക് വേണ്ടി യോഗം ചേര്‍ന്നില്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
അമ്മയില്‍ സ്ത്രീകള്‍ തലപ്പത്തിരുന്നത് കൊണ്ട് കാര്യമില്ലെന്ന് ഇന്ന് മനസിലായി. അയാള്‍ക്കൊപ്പം തന്നെയെന്ന് പറയാതെ പറയുന്നു. മഞ്ജുവിന്റെ പേര് ഇന്നലെ പറഞ്ഞതിന് പിന്നില്‍ ഭയമുണ്ട്. മഞ്ജുവിനോട് എതിരാളി ശക്തനെന്നും കരുതിയിരിക്കണമെന്നും താന്‍ പറഞ്ഞിട്ടുണ്ട് എന്നും രാഷ്ട്രീയക്കാരും സംഘടനകളും എല്ലാം അയാള്‍ക്കൊപ്പമാണ് എന്നും സൂപ്പര്‍ സ്റ്റാറുകളൊന്നും അവള്‍ക്കൊപ്പമായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.















Discussion about this post