കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കി നടി ഹണി റോസ്. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന്റെ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വരാണെന്നും ഹണി റോസ് പറഞ്ഞു.
ബോബി ചെമ്മണൂരിനെതിരെ നല്‍കിയ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്ക് നേരെ തിരിക്കാനുമുള്ള ഉദ്ദേശ്യത്തോടെ സൈബര്‍ ഇടത്തില്‍ ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുൽ
എന്നും ഹണി റോസ് പറഞ്ഞു.
സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ഹണി റോസിൻ്റെ പ്രതികരണം. രാഹുലും ഈശ്വറും ബോബിയുടെ പിആര്‍ ഏജന്‍സികളും സംഘടിതമായി തന്നെ ആക്രമിക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ഹണി റോസ് കുറിച്ചു.
Discussion about this post