ചെന്നൈ: രജനീകാന്ത് ചിത്രം പേട്ട റിലീസ് ദിനം തന്നെ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച തമിള്‍ റോക്കേഴ്‌സ് അജിത് നായകനായെത്തുന്ന വിശ്വാസത്തിന്റെ വ്യാജ പതിപ്പും പുറത്തിറക്ക്. റിലീസ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സിനിമയുടെ വ്യാജനിറങ്ങിയത് സിനിമാ മേഖലയെ തന്നെ തളര്‍ത്തിയിരിക്കുകയാണ്.
ശിവയാണ് വിശ്വാസത്തിന്റെ സംവിധായകന്‍. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും ശിവയും ഒന്നിച്ച ചിത്രമാണ് വിശ്വാസം. നയന്‍താരയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നേരത്തെ, തീയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ തുടര്‍ച്ചയായി പുറത്തിറങ്ങുന്നത് തടയാന്‍ മദ്രാസ് ഹൈക്കോടതി 12,000 വെബ്സൈറ്റുകള്‍ റദ്ദു ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനെയും മറികടന്നാണ് റിലീസ് ദിനത്തില്‍ തന്നെ ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
















Discussion about this post