തമിഴ് സിനിമാ ആരാധകർക്കിടയിൽ നടക്കുന്ന തർക്കത്തിൽ പ്രതികരണവുമായി നടൻ രജനികാന്ത്. വിജയ്-രജനികാന്ത് ആരാധകർ തമ്മിലാണ് ആരാണ് സൂപ്പർസ്റ്റാർ എന്ന ചർച്ച വലിയ രീതിയിൽ നടക്കുന്നത്. ഇതിനോട് പ്രതികരിക്കവെ താരം നടൻ വിജയിയോട് ഒരു മത്സരവുമില്ലെന്ന് തുറന്നുപറയുകയാണ്.
വിജയ് തന്റെ കൺമുന്നിൽ വളർന്നവനാണെന്നും താൻ പറഞ്ഞ കാക്കയുടെയും കഴുകന്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും രജനികാന്ത് വിശദീകരിച്ചു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു രജനികാന്തിന്റെ തുറന്നുപറച്ചിൽ. 13ാമത്തെ വയസുമുതൽ വിജയിയെ കാണുന്നതാണ്. തന്റെ കൺമുന്നിൽ വളർന്നയാളാണ് വിജയിയെന്നും രജനികാന്ത് പറയുന്നു.
കാക്കയുടെയും കഴുകന്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. വിജയ്യെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ് പലരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് നിരാശപ്പെടുത്തുന്നു. വിജയ് എന്റെ കൺമുന്നിലാണ് വളർന്നത്. സിനിമയുടെ ചിത്രീകരണ വേളയിൽ 13 വയസ്സുണ്ടായിരുന്ന വിജയ്യെ എസ്എ ചന്ദ്രശേഖറാണ് എനിക്ക് പരിചയപ്പെടുത്തിയത്.
വിജയ് പിന്നീട് ഒരു നടനായി, അച്ചടക്കവും കഠിനാധ്വാനവും കഴിവും കൊണ്ടാണ് വിജയ് ഇപ്പോൾ ഉയരങ്ങളിൽ എത്തി നിൽക്കുന്നത്. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പോകുകയാണ്. ഞങ്ങൾക്കിടയിൽ മത്സരമുണ്ടെന്ന് കേൾക്കുന്നു. ഞങ്ങൾ പരസ്പരം മത്സരിക്കുന്നവരാണെന്ന് പറയുന്നത് അനാദരവാണ്. ഞങ്ങളെ തമ്മിൽ താരതമ്യപ്പെടുത്തരുതെന്ന് ഞങ്ങളുടെ ആരാധകരോട് ഞാൻ അഭ്യർഥിക്കുന്നു’- എന്നാണ് രജനിയുടെ വാക്കുകൾ.
ALSO READ- ഉത്സവത്തിന് ആനയെ നിര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കം, ആനപ്രേമികള്‍ തമ്മില്‍ പൊരിഞ്ഞ അടി
വിജയ് ചിത്രം ‘വാരിസി’ന്റെ ഓഡിയോ ലോഞ്ചിനിടെ നടൻ ശരത് കുമാർ ‘സൂപ്പർസ്റ്റാർ’ എന്ന് വിജയിയെ വിശേഷിപ്പിച്ചതാണ് വിവാദങ്ങൾക്ക് തുടക്കം. ഇതോടെ രജനിക്ക് മാത്രമല്ല, വിജയ്ക്കും സൂപ്പർസ്റ്റാർ പദവി നൽകണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയത്.
പിന്നാലെ കാക്കയുടെയും കഴുകന്റെയും കഥ രജനികാന്ത് പറഞ്ഞതോടെ ചേരിതിരിഞ്ഞ് ആരാധകർ വിഷയത്തിൽ തർക്കിച്ചു. ഇതിനിടെയാണ് രജനികാന്ത് വിഷയത്തിൽ പരസ്യമായി വിശദീകരണം നൽകിയിരിക്കുന്നത്.ാേ
Discussion about this post