കൊച്ചി: അന്തരിച്ച നടന് കെ.ഡി. ജോര്‍ജിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആളില്ലാതെ എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. കെ.ഡി. ജോര്‍ജ് വിടപറഞ്ഞിട്ട് രണ്ടാഴ്ച പിന്നിടുകയാണ്.
നടന്റെ അന്തിമകര്‍മങ്ങള്‍ സര്‍ക്കാര്‍ നടത്തും. കഴിഞ്ഞദിവസം മോര്‍ച്ചറിക്ക് മുന്നില്‍ കെ.ഡി. ജോര്‍ജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.
നാളെ ജോര്‍ജിന്റെ സംസ്കാര ചടങ്ങുകള്‍ നടക്കും. പഴയകാല നടനായ കെഡി ജോര്‍ജ് ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു. പണ്ടുമുതലേ ഒറ്റയ്ക്കായിരുന്നു ജീവിതം.
ഡിസംബര്‍ 29നായിരുന്നു ജോര്‍ജ് അന്തരിച്ചത്. മൃതദേഹം ഏറ്റെടുക്കാന്‍ ആരുമില്ലെന്ന് ജോര്‍ജിനെ അറിയുന്ന കലാകാരന്മാര് മരിച്ച അന്ന് തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് മൃതദേഹം സംസ്കരിക്കാന്‍ തീരുമാനിച്ചത്.
Discussion about this post