നടൻ വിജയകുമാറിനെതിരെ ആരോപണങ്ങളുമായി സംവിധായകൻ സിദ്ദിഖ് കൊടിയത്തൂർ രംഗത്ത്. നടന്റെ നിസ്സഹകരണം മൂലം തന്റെ സിനിമയ്ക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയും പ്രയാസവും നേരിട്ടുവെന്നാണ് ‘ആകാശം കടന്ന്’ എന്ന സിനിമയുടെ സംവിധായകനായ സിദ്ദിഖ് പത്രസമ്മേളനത്തിൽ ആരോപിച്ചത്.
തുടക്കത്തില്ഡ മേയ് 20-ന് റിലീസ് ഉറപ്പിച്ചിരുന്ന ചിത്രം കോടതി ഇടപെടലും മറ്റുമായി നീണ്ടുപോവുകയായിരുന്നു. 15 ദിവസത്തെ ഷെഡ്യൂളിൽ 11 ദിവസങ്ങൾ മാത്രമാണ് നടൻ വിജയകുമാർ വന്നത്. പിന്നീട് അദ്ദേഹം ഈ സിനിമയ്ക്കെതിരേ നിലകൊള്ളുകയായിരുന്നുവെന്നും സംവിധായകൻ ആരോപിച്ചു.
വിജയകുമാറിന്റെ നിസ്സഹകരണം കാരണം തിരക്കഥയിൽ മാറ്റം വരുത്തേണ്ടിവന്നു. ചിത്രീകരണത്തിനും പ്രയാസം നേരിട്ടു. ഇതിനിടെ നടൻ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ട് മഞ്ചേരി കോടതിയിൽ നൽകിയ കേസ് തള്ളിപ്പോയി. ഈ പശ്ചാത്തലത്തിലാണ് പ്രതികരിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.
Discussion about this post