പണം കൂടുതൽ ചോദിച്ച് നിസ്സഹകരണം, തിരക്കഥമാറ്റി; വിജയകുമാർ കാരണം സിനിമയുടെ റിലീസ് നീണ്ടുപോയി; സാമ്പത്തിക ബാധ്യതയുണ്ടായെന്ന് സംവിധായകൻ

നടൻ വിജയകുമാറിനെതിരെ ആരോപണങ്ങളുമായി സംവിധായകൻ സിദ്ദിഖ് കൊടിയത്തൂർ രംഗത്ത്. നടന്റെ നിസ്സഹകരണം മൂലം തന്റെ സിനിമയ്ക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയും പ്രയാസവും നേരിട്ടുവെന്നാണ് ‘ആകാശം കടന്ന്’ എന്ന സിനിമയുടെ സംവിധായകനായ സിദ്ദിഖ് പത്രസമ്മേളനത്തിൽ ആരോപിച്ചത്.

തുടക്കത്തില്ഡ മേയ് 20-ന് റിലീസ് ഉറപ്പിച്ചിരുന്ന ചിത്രം കോടതി ഇടപെടലും മറ്റുമായി നീണ്ടുപോവുകയായിരുന്നു. 15 ദിവസത്തെ ഷെഡ്യൂളിൽ 11 ദിവസങ്ങൾ മാത്രമാണ് നടൻ വിജയകുമാർ വന്നത്. പിന്നീട് അദ്ദേഹം ഈ സിനിമയ്‌ക്കെതിരേ നിലകൊള്ളുകയായിരുന്നുവെന്നും സംവിധായകൻ ആരോപിച്ചു.

ALSO READ- മുഖ്യമന്ത്രി എത്ര ക്രൂരൻ എന്നാണ് പ്രചാരണം; മൈക്ക് കേസ് വേണ്ടെന്ന് തീരുമാനമെടുത്തത് എത്രത്തോളം പ്രചരിപ്പിക്കപ്പെട്ടു? ചോദ്യം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്.

വിജയകുമാറിന്റെ നിസ്സഹകരണം കാരണം തിരക്കഥയിൽ മാറ്റം വരുത്തേണ്ടിവന്നു. ചിത്രീകരണത്തിനും പ്രയാസം നേരിട്ടു. ഇതിനിടെ നടൻ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ട് മഞ്ചേരി കോടതിയിൽ നൽകിയ കേസ് തള്ളിപ്പോയി. ഈ പശ്ചാത്തലത്തിലാണ് പ്രതികരിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.

Exit mobile version