ബോബി ചെമ്മണ്ണൂരുമായി സംസാരിച്ചു; അബ്ദുൾ റഹീമിന്റെ ജീവിതം സിനിമയാക്കുന്നത് തീരുമാനിച്ചിട്ടില്ല; ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല: ബ്ലെസി

മലയാളികൾ ഒന്നിച്ച് നിന്ന് ജയിലിൽ നിന്നും മോചനത്തിനുള്ള വഴി തുറന്ന സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ ജീവിതം സിനിമയാകുന്നെന്ന വാദങ്ങളോട് പ്രതികരിച്ച് സംവിധായകൻ ബ്ലെസി. അബ്ദുൾറഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ബോബി ചെമ്മണൂർ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ബ്ലെസി അറിയിച്ചു.

താൻ സിനിമ ചെയ്യുന്നതിനെക്കുറിച്ച് അന്തിമതീരുമാനം അറിയിച്ചിട്ടില്ലെന്നാണ് ബ്ലെസി സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്. ബോബി ചെമ്മണൂരിൽ നിന്നാണ് അബ്ദുൽ റഹീമിന്റെ സംഭവത്തെക്കുറിച്ച് അറിയുന്നത്. ആടുജീവിതം സിനിമയുടെ തിരക്കിലായതിനാൽ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല.

ബോബി ചെമ്മണൂർ തന്നോട് സംസാരിച്ചുവെന്നത് സത്യമാണ്. ശരിക്കും ആ വിഷയം എന്താണെന്ന് മനസിലാക്കിയിട്ടില്ല. ആടുജീവിതത്തിന്റെ തിരക്കിലായതിനാൽ അബ്ദുൽ റഹീമിന്റെ സംഭവത്തെക്കുറിച്ച് അറിഞ്ഞില്ല. സിനിമ ചെയ്യാമെന്നോ ചെയ്യില്ലെന്നോ പറഞ്ഞിട്ടില്ലെന്നും ബ്ലെസി വിശദീകരിച്ചു.

ALSO READ- കളിയ്ക്കുന്നതിനിടെ ഷോക്കേറ്റ് പിടഞ്ഞ് വീണ് സഹോദരന്‍; ധൈര്യം കൈവിടാതെ വയര്‍ തട്ടിമാറ്റി, സിപിആര്‍ നല്കി അനുജന്‍

അദ്ദേഹം പറഞ്ഞപ്പോൾ അതിനെക്കുറിച്ച് മനസിലാക്കി എന്നതല്ലാതെ മറുപടി പറഞ്ഞിട്ടില്ല. ഒരു തിരക്കിൽ നിൽക്കുമ്പോഴാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. എന്നാൽ സിനിമയെക്കുറിച്ച് ദീർഘമായ ഒരു ചർച്ച നടന്നിട്ടില്ല. സ്ഥിരമായി ഒരേ രീതിയിലുള്ള സിനിമ ചെയ്യുന്നതിനോട് താൽപര്യമില്ല. ഇതിനെക്കുറിച്ചുള്ള വിയോജിപ്പ് നേരത്തെയും അറിയിച്ചിട്ടുണ്ട്. അതിനാൽ ഇക്കാര്യത്തിൽ പുതിയ നിലപാടിൽ എത്തുമെന്ന് പറയാൻ കഴിയില്ലെന്നും ബ്ലെസി പറഞ്ഞു.

ALSO READ- അധ്യാപികയായ ഭാര്യയേയും സഹോദരനേയും സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

നേരത്തെ, ബോബി ചെമ്മണ്ണൂരാണ് സൗദി ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതകഥ സിനിമയാകുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

Exit mobile version