ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന; ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കൾക്കെതിരെ കേസ്

മലയാളത്തിലെ 200 കോടി കളക്ഷൻ നേടി ചരിത്രം കുറിച്ച സൂപ്പർഹിറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ് ‘ വിവാദത്തിൽ. ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരേ പോലീസ് കേസെടുത്തു.

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. എറണാകുളം മരട് പോലീസാണ് കേസെടുത്തത്.

ALSO READ-പൊന്നാണ് ഈ മനസ്സ്: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥയെ കണ്ടെത്തി നല്‍കി ഓട്ടോഡ്രൈവര്‍

ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി.

Exit mobile version