”ജീവിച്ച് മതിയായി, രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്”; ദുരിത ജീവിതത്തിൽ നടി മീന ഗണേഷ്

മലയാള സിനിമാ ലോകത്ത് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ സജീവമായിരുന്ന നടിയാണ് മീന ഗണേഷ്. പ്രേക്ഷകർക്ക് പ്രിയപ്പെട്ട നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മീന ഗണേഷ് ഇന്ന് ദുരിത ജീവിതമാണ് നയിക്കുന്നത്.

നന്ദനം, മീശമാധവൻ, കരുമാടിക്കുട്ടൻ എന്ന ചിത്രങ്ങളിലെ അഭിനയം മാത്രം കരുണയും വെറുപ്പും നന്മയും ഹാസ്യവും എല്ലാം അനായാസം ചെയ്ത് ഫലിപ്പിച്ചതിന് ഉദാഹരണങ്ങളാണ്.

കുറച്ചു കാലങ്ങളായി അഭിനയ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ് മീന. പ്രമുഖ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മീന തൻരെ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.

”ജീവിച്ച് മതിയായി. രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്. കാരണം ജീവിതം മടുത്തു. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ വളർന്നതും വലുതായതും. 39 വർഷം ഞാനും ഭർത്താവും സന്തോഷമായി ജീവിച്ചു. രണ്ട് മക്കളുമുണ്ടായി. അവരെ നല്ല അന്തസായി വളർത്തി. മകളും മരുമകനും എന്നെ നോക്കും. പക്ഷെ ഈ വീട് വിട്ട് പോകാൻ മനസനുവദിക്കുന്നില്ല.”

”കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ. അഭിനയിക്കാൻ പോകുമ്പോൾ എന്റെ കൂടെ ഭർത്താവുണ്ടാകും. ഞങ്ങൾ ലൊക്കേഷനിലേക്ക് പോയതും വന്നതും മണിയുടെ വണ്ടിയിലാണ്. അമ്മ എന്നേ വിളിക്കുമായിരുന്നുള്ളൂ. ഏഴ് സിനിമ മണിയുടെ കൂടെ ചെയ്തിട്ടുണ്ട്. മണി മരിച്ചപ്പോൾ കാണാൻ പോയിട്ടില്ല. വയ്യായിരുന്നു.”

ALSO READ- ഓഹരി വിപണിയിലെ ഇടിവ്; രാകേഷ് ജുൻജുൻവാലയുടെ ഭാര്യയ്ക്ക് നഷ്ടമായത് 800 കോടിയിലേറെ

”അമ്മ സംഘടനയിൽ നിന്നുള്ള പെൻഷനല്ലാതെ മറ്റാരുടെയും സഹായമില്ല. ഞാൻ ആരോടും ആവശ്യപ്പെടാറുമില്ല.”- മീന ഗണേശ് പറയുന്നു. അമ്മയുടെ മീറ്റിംഗിന് മൂന്ന് വർഷം മുമ്പ് വരെ പോയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഇപ്പോൾ പോകാൻ പോലും സാധിക്കുന്നില്ലെന്നാണ് ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്ന മീന ഗണേഷ് പറയുന്നത്.

Exit mobile version