നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു; ഭർത്താവിനും സഹോദരിക്കും ഗുരുതരപരിക്ക്

കന്നഡ-തെലുങ്ക് ടെലിവിഷൻ പരിപാടികളിലൂടെ പ്രശസ്തയായ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. ഭർത്താവും നടനുമായ ചന്ദ്രകാന്തിനും സഹോദരി അപേക്ഷക്കുമൊപ്പം യാത്ര ചെയ്യവെയാണ് അപകടം സംഭവിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദിൽ നിന്ന് വരികയായിരുന്ന ബസ് കാറിൽ കൂട്ടിയിടിക്കുകയും ചെയ്തു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പവിത്രയുടെ സഹോദരി അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, ഭർത്താവ് ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ALSO READ-വിവാഹം കഴിഞ്ഞ് ഒരാഴ്ച; വരന്റെ ഗൃഹത്തിലെത്തിയ ബന്ധുക്കൾ കണ്ടത് വധുവിന്റെ ശരീരത്തിലെ മർദ്ദിച്ചപാടുകൾ; പന്തീരാങ്കാവിൽ യുവാവിന് എതിരെ കേസ്

നടിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് താരങ്ങൾ ഉൾപ്പടെയുള്ളവർ രംഗത്തെത്തി. കന്നഡ താരമായ പവിത്ര മറ്റുഭാഷകളിലും സജീവമായിരുന്നു. തെലുങ്ക് ടെലിവിഷൻ പരമ്പര ‘ത്രിനയനി’യിലൂടെയാണ് നടി ശ്രദ്ധേയയായത്.

Exit mobile version