കുഞ്ചാക്കോ ബോബന് കിടിലന്‍ മാസ് ലുക്കിലെത്തുന്ന ‘അള്ള് രാമേന്ദ്രന്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചാക്കോച്ചന് ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. അത്തരത്തിലുള്ള സൂചനകളാണ് ടീസറില്‍ നിന്ന് ലഭിക്കുന്നത്.
‘പോരാട്ട’ത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചാന്ദ്നി ശ്രീധരന്, അപര്‍ണ ബാലമുരളി, കൃഷ്ണശങ്കര് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാന് ആണ്. ആഷിഖ് ഉസ്മാന് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post