ദേശീയപതാക കൈയ്യിലേന്തി ജവാന്മാര്ക്കൊപ്പം നില്ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വ്യക്തിപരമായ ഇഷ്ടങ്ങള്‍ എപ്പോഴും മുറുകെ പിടിക്കുന്ന താരം രാജ്യം ബൈക്കില്‍ ചുറ്റികറങ്ങുകയാണ്.
സിനിമാത്തിരക്കുകളില്‍ നിന്നും ഇടവേള എടുത്താണ് ബൈക്കിലെ സഞ്ചാരം നടത്തുന്നത്. ഇതിനിടെയാണ് അജിത്ത് സൈനികര്‍ക്കൊപ്പം ചെലവഴിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നത്. ബൈക്കില്‍ വാഗാ അതിര്‍ത്തിയില്‍ എത്തിയ അജിത്തിന്റെ ചിത്രങ്ങളാണ് നിറയുന്നത്.
#Thala #AjithKumar holding the national flag at wagah border. pic.twitter.com/4X03HXvABP
— Manobala Vijayabalan (@ManobalaV) October 19, 2021
താരത്തിനൊപ്പം ജവാന്മാരും കൂടിയതോടെ വരവ് വലിയ ആഘോഷമായി. ദേശീയ പതാക കയ്യിലേന്തി അഭിമാനത്തോടെ അദ്ദേഹം ജവാന്മാര്ക്കൊപ്പം സമയം പങ്കിട്ടു. 20 ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം ചെന്നൈയില്‍ നിന്നും യാത്ര തിരിച്ചത്. വാഗ അതിര്‍ത്തിയില്‍ നിന്നും അദ്ദേഹം നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post