ചെന്നൈ: തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയ അജിത്തിനെയും കുടുംബത്തെയും വളഞ്ഞ് ആരാധ കൂട്ടം. ഭാര്യ ശാലിനിയ്ക്കൊപ്പമാണ് താരം തന്റെ സമ്മതിദാനം രേഖപ്പെടുത്താന്‍ എത്തിയത്. അതിനിടെ ഒരുകൂട്ടം ആളുകള്‍ താരത്തിന്റെ ചിത്രം പകര്‍ത്താന്‍ ചുറ്റും കൂടി. സെല്‍ഫിയെടുക്കാനായിരുന്നു മിക്കവരുടെയും ശ്രമം.
ആരാധക കൂട്ടത്തിന്റെ ശല്യത്തില്‍, ക്ഷമനശിച്ച അജിത്ത് ഒരാളുടെ ഫോണ്‍ തട്ടിപ്പറിച്ച് തന്റെ ബോഡിഗാര്‍ഡിനെ ഏല്‍പ്പിച്ചു. തിരക്കുകൂട്ടാതെ നീങ്ങി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ച അജിത്ത് ഒടുവില്‍ ഫോണ്‍ ആരാധകന് കൈമാറുകയും ചെയ്യുന്നുണ്ട്.
തിരുവാണ്മിയൂരിലെ ബൂത്തിലാണ് അജിത്ത് വോട്ട് രേഖപ്പെടുത്താനെത്തിയത്. പോലീസ് കാവലിനുണ്ടായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് കോവിഡ് കാലത്ത് ആരാധകര്‍ താരത്തിന് ചുറ്റും കൂടിയത്.
Discussion about this post