അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്. ടെലിവിഷനിലും ടിക് ടോകിലും മറ്റുമായി സജീവമായി നില്‍ക്കുന്ന താരത്തിന് നിരവധി ആരാധകരുമുണ്ട്. നടി താരാ കല്യാണിന്റെ മകളാണ് സൗഭാഗ്യ. കഴിഞ്ഞ ഫെബ്രുവരിയിലാണ് സൗഭാഗ്യയും അര്‍ജുന്‍ സോമശേഖറും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു.
നര്‍ത്തകനായ അര്‍ജുന്‍ ഒരു ടെലിവിഷന്‍ പരമ്പരയിലും വേഷമിട്ടിട്ടുണ്ട്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധ നേടിയത്. താന്‍ അമ്മയാകാന്‍ പോകുന്ന സന്തോഷം സൗഭാഗ്യ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. നാലാ മാസം തുടങ്ങിയെന്നാണ് സൗഭാഗ്യ പറയുന്നത്.
‘സന്തോഷത്തിന്റെ നാലാം മാസം’- എന്നാണ് പ്രതീകാത്മകമായ ഒരു ചിത്രം പങ്കുവച്ച് സൗഭാഗ്യ കുറിച്ചു. ഇരുവരുടെയും സന്തോഷത്തിന് മധുരം പകര്‍ന്ന് നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.












Discussion about this post