നടന്‍ അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി. കൊവിഡ് നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങില്‍ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ദിവ്യയാണ് വധു. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കാസനോവയിലൂടെയാണ് അര്‍ജുന്‍ സിനിമയിലേയ്ക്ക് എത്തിയത്.
ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. ഷൈലോക്ക്, മറുപടി, സുസുധി വാത്മീകം, മി. ഫ്രോഡ്, മെഡുല്ല ഒബ്ളാം കട്ട, ദി ഡോള്‍ഫിന്‍സ്, 8.20, റേഡിയോ ജോക്കി എന്നിവയിലും താരം തിളങ്ങി.
മോഹന്‍ലാല്‍പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന മരക്കാര്‍ ആണ് അര്‍ജുന്റെ പുതിയ ചിത്രം. ചിത്രം ഓണം റിലീസായി തീയറ്ററുകളില്‍ എത്തും. നിരവധി പേര്‍ താരത്തിന് ആശംസകളുമായി രംഗത്തെത്തി യിട്ടുണ്ട്.









Discussion about this post