BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 22, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ആരെന്തു പറഞ്ഞാലും വ്യാഖ്യാനിച്ചാലും ജനാധിപത്യത്തിന്റെ വിജയം ഭൂരിപക്ഷം ആയിരിക്കെ പിണറായി ജേതാവ് തന്നെയാണ്’ ബാലചന്ദ്ര മേനോന്‍ കുറിക്കുന്നു

Soumya by Soumya
May 20, 2021
in Entertainment
0
Balachandra Menon | Bignewslive
268
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ച് ഇടത് പക്ഷം ഇന്ന് രണ്ടാവട്ടം അധികാരത്തിലേറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടങ്ങിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ശരിയായ പാതയിലൂടെയായിരുന്നുവെന്ന് ജനം സമ്മതിച്ചതിന്റെ തെളിവാണ് പിണറായി സര്‍ക്കാരിനെ രണ്ടാമതും അധികാര കസേരയില്‍ എത്തിച്ചത്. ഈ സാഹചര്യത്തില്‍ അഭിനന്ദനങ്ങള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍.

READ ALSO

വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

May 19, 2025
10
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനം നേര്‍ന്നത്. പിണറായി വിജയന്‍ എന്ന പേര് താന്‍ ആദ്യമായി പറഞ്ഞുകേള്‍ക്കുന്നത് യുണിവേഴ്സിറ്റി കോളേജ് ചെയര്‍മാന്‍ ആയിരിക്കെ യുണിറ്റ് സെക്രട്ടറി ആയിരുന്ന ലെനിന്‍ രാജേന്ദ്രന്‍ മുഖേനയാണെന്ന് ബാലചന്ദ്ര മേനോന്‍ കുറിക്കുന്നു. പണ്ടേ വായ്‌നോട്ടം പ്രിയമുള്ള തനിക്ക് പിണറായിയെ നിരീക്ഷിക്കാന്‍ ഒരു പ്രത്യേക കൗതുകമുണ്ടായിരുന്നു. എന്നും വിവാദങ്ങളുമായി അഭിരമിക്കുന്നതില്‍ അദ്ദേഹം ഉത്സുകനായി തനിക്ക് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇക്കുറി ശ്രീ പിണറായി നേടിയ ചരിത്ര വിജയത്തിന്റെ പിന്നിലെ രഹസ്യം എന്തെന്ന് ഇനിയും എത്ര കവടി നിരത്തിയിട്ടും ആര്‍ക്കും മനസ്സിലാകുന്നില്ല. പക്ഷെ ആരെന്തു പറഞ്ഞാലും എന്തൊക്കെ വ്യഖ്യാനിച്ചാലും ജനാധിപത്യത്തിന്റെ വിജയം ഭൂരിപക്ഷം ആയിരിക്കെ പിണറായി ജേതാവ് തന്നെയാണെന്നും ബാലചന്ദ്ര മേനോന്‍ കുറിച്ചു.

ഇനിയാണ് എനിക്ക് ഒരു കാര്യം ശ്രദ്ധയില്‍ പെടുത്താനുള്ളത്… അധികാരമേല്‍ക്കുന്ന മുഖ്യമന്ത്രി ഈ നിമിഷം അണിഞ്ഞിരിക്കുന്നത് ഒരു മുള്‍ക്കിരീടം തന്നെയാണ്… കോവിഡിന്റെ പൂണ്ടടക്കമുള്ള ആക്രമണം ഒരു ഭാഗത്തു …അറബിക്കടലിലെ ന്യൂനമര്‍ദ്ദം മറ്റൊരിടത്തു …. ഡെങ്കിപ്പനിയും ബ്ലാക്ക് ഫങ്കസും തൊട്ടു പിന്നാലെ …. ഈ ചുറ്റുപാടില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മറന്ന് നമ്മുടെ കൊച്ചുകേരളത്തെ ഒന്ന് ‘ഉഷാറായി’ എടുക്കുന്നതിലേക്കു മുഖ്യമന്ത്രിയുടെ കരങ്ങള്‍ക്കു ശക്തി പകരാനുള്ള ഒരു ബാധ്യത ഓരോ പൗരനുമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇന്ന് ഒരു നല്ല ദിവസം ആണ് ….
അത് അങ്ങിനെ തന്നെ ആകണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു…
എന്തെന്നാൽ , ഇന്ന് ശ്രീ പിണറായി വിജയൻ ചരിത്രം തിരുത്തി എഴുതിക്കൊണ്ടു , ഒരു തുടർഭരണത്തിന്റെ കപ്പിത്താനായി , കേരളാ മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുകയാണ് ….
ഇനി പറയട്ടെ ….
ഈ എഴുത്തിന്റെ പിന്നിൽ യാതൊരു രാഷ്ട്രീയ ദുഷ്ടലാക്കുമില്ല. ഞങ്ങൾ തമ്മിൽ വ്യക്തിപരമായ ഒരു ഇടപെടലുകളും ഇന്നിത് വരെ ഉണ്ടായിട്ടില്ല. പിണറായി വിജയൻ എന്ന പേര് ഞൻ ആദ്യമായി പറഞ്ഞുകേൾക്കുന്നത് യുണിവേഴ്‌സിറ്റി കോളേജ് ചെയർമാൻ ആയിരിക്കെ യുണിറ്റ് സെക്രട്ടറി ആയിരുന്ന ലെനിൻ രാജേന്ദ്രൻ മുഖേനയാണ് ( SFI യുടെ പിന്തുണയിൽ മത്സരിച്ചാണ് ഞാൻ അന്ന് ഐതിഹാസികമായ വിജയം നേടിയത് എന്ന് കൂടി സൂചിപ്പിക്കട്ടെ ).കോളേജ് യൂണിയൻ ഉദ്ഘാടനത്തിന് പാർട്ടി സെക്രട്ടറിയായ പിണറായിയെ കിട്ടാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. എന്റെ കോളേജ് രാഷ്ട്രീയവും അവിടം കൊണ്ടു തീർന്നു .
പിന്നീട് വർഷങ്ങൾക്കു ശേഷം എന്റെ കൊല്ലം പട്ടത്താനുള്ള വീട്ടിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടതാണ് എന്നെ അത്ഭുതപ്പെടുത്തിയത് . എന്റെ അമ്മയുടെ പെട്ടന്നുള്ള ദേഹവിയോഗം കൊല്ലത്തു ഒരു പൊതു ചടങ്ങിൽ പങ്കെടുക്കാൻ വന്ന അദ്ദേഹം കേട്ടറിഞ്ഞു നടത്തിയ ഒരു സ്വാന്തന സന്ദർശനമായിരുന്നു അത് . അങ്ങിനെ ‘ സ്വന്തം എന്നൊരു’ തോന്നൽ എന്റെ മനസ്സിലുണ്ടായത് സ്വാഭാവികം. എന്നാൽ പിന്നീട് ആ തോന്നൽ വർധിക്കാനുള്ള സംഗമങ്ങൾ ഒന്നും ഉണ്ടായില്ല എന്ന് പറഞ്ഞാൽ മതിയല്ലോ.
പിന്നീട് പിണറായിയെ ഞാൻ ദൂരെ നിന്ന് വീക്ഷിക്കുകയായിരുന്നു …പണ്ടേ വായ്നോട്ടം പ്രിയമുള്ള എനിക്ക് പിണറായിയെ നിരീക്ഷിക്കാൻ ഒരു പ്രത്യേക കൗതുകമുണ്ടായിരുന്നു ..എന്നും വിവാദങ്ങളുമായി അഭിരമിക്കുന്നതിൽ അദ്ദേഹം ഉത്സുകനായി എനിക്ക് തോന്നിയിട്ടുണ്ട് …ഉപയോഗിക്കുന്ന പദപ്രയോഗങ്ങളിലും ശരീര ഭാഷയിലും ഒരു രാഷ്ട്രീയക്കാരന്റെ ഒതുക്കമോ മിതത്വമോ എന്തിന് നയപരമായ ഒരു കൗശലമോ കാണിക്കാൻ അദ്ദേഹം ശ്രമിച്ചില്ല …’.ഇതാണ് ഞാൻ ‘ എന്ന സത്യസന്ധമായ ഒരു പ്രകടനമായിരുന്നു അദ്ദേഹം അവലംബിച്ചത് ….ധാർഷ്ട്യക്കാരൻ ,തന്നിഷ്ടക്കാരൻ ,എന്നെ നിലയിൽ അദ്ദേഹത്തെ നിരൂപിക്കാനുള്ള പ്രവണത പൊതു സമൂഹത്തിനുണ്ടായത് അങ്ങിനെ എന്നു തോന്നുന്നു . എന്നാൽ കാലത്തിനോത്ത് പിണറായി അത്യാവശ്യം മാറ്റങ്ങൾ ഉൾകൊള്ളാൻ തയ്യാറായി എന്ന് പറയാതെ വയ്യ .അടുക്കും ചിട്ടയുമോടെ സംസാരിക്കാനും അത്യാവശ്യം നർമ്മം വിളമ്പാനും എന്തിന്‌ ചിരിക്കാനും പൊട്ടിച്ചിരിക്കാനും വരെ സജ്ജമായി എന്നുള്ളത് എടുത്തു പറഞ്ഞെ പറ്റൂ.
ഇക്കുറി ശ്രീ പിണറായീ നേടിയ ചരിത്ര വിജയത്തിന്റെ പിന്നിലെ രഹസ്യം എന്തെന്ന് ഇനിയും എത്ര കവടി നിരത്തിയിട്ടും ആർക്കും മനസ്സിലാകുന്നില്ല. പക്ഷെ ആരെന്തു പറഞ്ഞാലും എന്തൊക്കെ വ്യഖ്യാനിച്ചാലും ജനാധിപത്യത്തിന്റെ വിജയം ഭൂരിപക്ഷം ആയിരിക്കെ പിണറായി ജേതാവ് തന്നെയാണ് ..രാഷ്രീയ ഭാഷ കടമെടുത്താൽ “അർത്ഥശങ്കക്കിടയില്ലാത്തവണ്ണം ‘ അദ്ദേഹം വിജയശ്രീലാളിതനാണ് .”NOTHING SUCCEEDS LIKE SUCCESS ‘ എന്ന സായിപ്പിന്റെ തീർപ്പു നമുക്കും അംഗീകരിച്ചുകൊണ്ട് ഈ നല്ല നാളിൽ ശ്രീ പിണറായീ വിജയനെയും അദ്ദേഹം തന്റേടത്തോടെ അവതരിപ്പിക്കുന്ന പുതുമുഖ മന്ത്രിമാരെയും സർവാന്മന സ്വാഗതം ചെയ്യാം ….
ഇനിയാണ് എനിക്ക് ഒരു കാര്യം ശ്രദ്ധയിൽ പെടുത്താനുള്ളത്… അധികാരമേൽക്കുന്ന മുഖ്യമന്ത്രി ഈ നിമിഷം അണിഞ്ഞിരിക്കുന്നത് ഒരു മുൾക്കിരീടം തന്നെയാണ്…
കോവിഡിന്റെ പൂണ്ടടക്കമുള്ള ആക്രമണം ഒരു ഭാഗത്തു …
അറബിക്കടലിലെ ന്യൂനമർദ്ദം മറ്റൊരിടത്തു ….
ഡിങ്കിപ്പനിയും ബ്ലാക്ക് ഫങ്കസും തൊട്ടു പിന്നാലെ ….
ഈ ചുറ്റുപാടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മറന്ന് നമ്മുടെ കൊച്ചുകേരളത്തെ ഒന്ന് ‘ഉഷാറായി’ എടുക്കുന്നതിലേക്കു മുഖ്യമന്ത്രിയുടെ കരങ്ങൾക്കു ശക്തി പകരാനുള്ള ഒരു ബാധ്യത ഓരോ പൗരനുമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു .. ആരും പ്രതീക്ഷിക്കാത്ത ഒരു ദുർഘടസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത് ..രാവിലെ ഷട്ടിൽ കളിക്കുന്ന നിലയിൽ കണ്ട ആളിനെ വൈകിട്ട് ശ്മശാനത്തിൽ ദഹനത്തിനുള്ള ജഡമായി കാണുന്ന വേഗതയിൽ മരണം ചുറ്റുപാടും താണ്ഡവ നൃത്തം നടത്തുന്നു.. റോഡിലോട്ടു ഇറങ്ങിയാൽ പോലീസ് പിടിക്കുമെന്ന്‌ പേടിച്ചു വായും പൊത്തി വീട്ടിനുള്ളിൽ കതകടച്ചിരിക്കേണ്ട ജയിൽ പുള്ളികളായി നാം മനസ്സ് കൊണ്ട് മാറിയിരിക്കുന്നു . ഇന്ന് അധികാരമേൽക്കുന്ന സർക്കാർ ആണ് നമുക്കു അവലംബം. ‘സർക്കാരുണ്ടല്ലോ … ചെയ്യട്ടെ ‘ എന്ന നിലപാട് നമുക്ക് വേണ്ട….
ഇത് നമ്മുടെ നാടിന്റെ പ്രശ്നമാണ് ….
നമ്മുടെ പ്രശ്നമാണ് …
എത്രയും പെട്ടന്ന് ഈ കോവിഡ് മഹാമാരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളിൽ സർക്കാരിനുള്ള കൂട്ടായ പിന്തുണ നമുക്ക് നൽകാം. തൽക്കാലം പുര കത്തിക്കൊണ്ടിരിക്കുകയാണെന്നു നമുക്ക് എല്ലാവർക്കും അറിയാം. ഈ നേരം നോക്കി ആരും ഇല വെട്ടാൻ പോകരുത് എന്നാണു ‘റോസസ് ദി ഫാമിലി ക്ലബ്ബ് ‘ എന്ന കുടുംബ കൂട്ടായ്മയുടെ പേരിൽ എനിക്ക് അഭ്യർത്ഥിക്കാനുള്ളത് …..
ഈ സന്ധി ഒന്ന് താണ്ടിക്കഴിഞ്ഞാൽ നമുക്ക് വീണ്ടും രാഷ്ട്രീയം കളിക്കാം… രാഷ്ട്രീയത്തിൽ കളിയും കളിയിൽ രാഷ്ട്രീയവുമില്ലെങ്കിൽ പിന്നെ എന്ത് രസം… അല്ലെ ?
that’s ALL your honour !

Tags: Actor Balachandra menonBalachandra MenonBalachandra Menon support Dileep

Related Posts

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു
Entertainment

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു

December 13, 2024
129
ഞാന്‍ കടന്നല്‍കൂട്ടിലാണോ കല്ലെറിഞ്ഞതെന്ന് തോന്നുന്നു, ഇനി സൂക്ഷിക്കാം; ഭരണഘടനയെക്കുറിച്ച് പരാമര്‍ശിച്ചതിന്റെ പേരില്‍ നിലവാരമില്ലാത്ത പ്രയോഗങ്ങള്‍ കേള്‍ക്കേണ്ടിവന്നത് തന്നെ വേദനിപ്പിച്ചെന്ന് ബാലചന്ദ്ര മോനോന്‍
Entertainment

ലൈംഗികാതിക്രമ കേസ്; നടൻ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം, സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കുമുണ്ട് അന്തസ്സ് എന്ന് ഹൈക്കോടതി

December 11, 2024
10
ഞാന്‍ കടന്നല്‍കൂട്ടിലാണോ കല്ലെറിഞ്ഞതെന്ന് തോന്നുന്നു, ഇനി സൂക്ഷിക്കാം; ഭരണഘടനയെക്കുറിച്ച് പരാമര്‍ശിച്ചതിന്റെ പേരില്‍ നിലവാരമില്ലാത്ത പ്രയോഗങ്ങള്‍ കേള്‍ക്കേണ്ടിവന്നത് തന്നെ വേദനിപ്പിച്ചെന്ന് ബാലചന്ദ്ര മോനോന്‍
Entertainment

നടിയുടെ പീഡന പരാതി, ബാലചന്ദ്ര മേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

October 30, 2024
16
‘മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണിപ്പെടുത്തി’; നടിക്കും അഭിഭാഷകനുമെതിരെ പരാതിയുമായി നടൻ ബാലചന്ദ്രമേനോന്‍
Kerala News

ഹോട്ടൽ മുറിയിൽവച്ച് ലൈംഗിക അതിക്രമം, നടൻ ബാലചന്ദ്രമേനോനെതിരെ പരാതിയുമായി നടി

September 30, 2024
177
‘മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണിപ്പെടുത്തി’; നടിക്കും അഭിഭാഷകനുമെതിരെ പരാതിയുമായി നടൻ ബാലചന്ദ്രമേനോന്‍
Entertainment

‘മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണിപ്പെടുത്തി’; നടിക്കും അഭിഭാഷകനുമെതിരെ പരാതിയുമായി നടൻ ബാലചന്ദ്രമേനോന്‍

September 28, 2024
29
Balachandra Menon | Bignewslive
Kerala News

നമ്മള്‍ പുരോഗമിക്കുന്നില്ലെന്ന് ആര് പറഞ്ഞു..? 1963ലെയും 2021ലെയും ഇന്ധന ബില്ലുകള്‍ പങ്കുവെച്ച് ബാലചന്ദ്രമേനോന്റെ കുറിപ്പ്

February 2, 2021
14.4k
Load More
Next Post
covid-test_

കോവിഡ് പരിശോധന ഇനി വീട്ടിൽ വെച്ച് നടത്താം; റാപ്പിഡ് ആന്റിജൻ കിറ്റുകൾ ഉടൻ വിപണിയിലേക്ക് എന്ന് കേന്ദ്ര സർക്കാർ

bigboss_

ബിഗ് ബോസ്-3 ഷൂട്ടിങ് നിർത്തിവെച്ചു; ആരോഗ്യവകുപ്പും പോലീസും ഇരച്ചെത്തി സെറ്റ് സീൽ ചെയ്തു

Veena George | Bignewslive

വെള്ളപ്പൊക്ക ദുരിതാശ്വസ വേളയിലുള്ള ശക്തമായ നേതൃത്വത്തെ ഓര്‍മ്മിക്കുന്നുവെന്ന് റിമ; ടീച്ചറുടെ പിന്‍ഗാമിയെന്ന് അജുവും, നിയുക്ത ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ആശംസാ പ്രവാഹം

Discussion about this post

RECOMMENDED NEWS

‘റാപ്പ് സംഗീതമാണോ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം?’, വേടന് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ പി ശശികല

‘റാപ്പ് സംഗീതമാണോ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം?’, വേടന് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ പി ശശികല

23 hours ago
7
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

7 hours ago
6
കന്നഡ സംസാരിക്കാന്‍ വിസമ്മതിച്ച എസ്ബിഐ ബാങ്ക് മാനേജറെ സ്ഥലംമാറ്റി

കന്നഡ സംസാരിക്കാന്‍ വിസമ്മതിച്ച എസ്ബിഐ ബാങ്ക് മാനേജറെ സ്ഥലംമാറ്റി

21 hours ago
6
കനത്ത മഴ, തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 13 മരണം, 9 ജില്ലകളില്‍ സ്‌കൂള്‍ അവധി, 10 ട്രെയിനുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് നാല് ദിവസത്തിനുള്ളിൽ കാലവർഷമെത്തും, മുന്നറിയിപ്പ്

21 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version