തന്റെ ബോളിവുഡ് കരിയറിലെ ആദ്യത്തെ ബ്ലോക് ബസ്റ്റർ ചിത്രങ്ങളിൽ ഒന്നായ ഗ്യാങ്സ്റ്ററിന്റെ 15ാം വാർഷിക ദിനം ആഘോഷിച്ച് കങ്കണ റണൗത്ത്. സ്വയം ഷാരൂഖ് ഖാനോട് ഉപമിച്ചാണ് കങ്കണയുടെ പ്രതികരണം ട്വീറ്ററിലൂടെയായിരുന്നു താരത്തിന്റെ അഭിപ്രായ പ്രകടനം.
തന്റേയും ഷാരൂഖ് ജിയുടേയും കരിയറിലെ വിജയഗാഥയായിരുന്നു ഗ്യാങ്സ്റ്റർ എന്ന് കങ്കണ അഭിപ്രായപ്പെട്ടു. എങ്കിലും ഡൽഹിയിൽ കോൺവെന്റ് വിദ്യാഭ്യാസം ലഭിച്ച ഷാരൂഖ് ഖാനും താനും തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും കങ്കണ ചൂണ്ടിക്കാട്ടി.
15 years ago Gangster released today, Shahrukh Khan ji and mine are the biggest success stories ever but SRK was from Delhi, convent educated and his parents were involved in films, I did not know a single word of English, no education, came from a remote village of HP and 1/2 pic.twitter.com/CEw72pvtds
— Kangana Ranaut (@KanganaTeam) April 28, 2021
‘ഷാരൂഖിന്റെ മാതാപിതാക്കൾക്ക് സിനിമയുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ തനിക്ക് ഒരു ഇംഗ്ലീഷ് വാക്ക് പോലും സംസാരിക്കാൻ അറിയുമായിരുന്നില്ല. കാര്യമായ വിദ്യാഭ്യാസമില്ല, ഹിമാചലിലെ ഒരു കുഗ്രാമത്തിൽ നിന്നായിരുന്നു ഞാൻ വന്നത്.’- താരം ട്വിറ്ററിൽ കുറച്ചതിങ്ങനെ.
‘സ്വന്തം പിതാവുമായും മുത്തച്ഛനുമായും യുദ്ധം ചെയ്തുകൊണ്ടാണ് ഓരോ നിമിഷവും കടന്നുപോയത്. അവർ എന്റെ ജീവിതം ദയനീയമാക്കി. 15 വർഷങ്ങൾക്കുശേഷവും ഓരോ ദിവസും പോരാടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അതൊന്നും വ്യർത്ഥമായില്ല. എല്ലാവർക്കും നന്ദി.’ -എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
Discussion about this post