മുംബൈ: കുഞ്ഞ് മാലാഖ എത്തിയശേഷം ആദ്യമായി ക്യാമറയ്ക്ക് പോസ് ചെയ്ത് വിരുഷ്ക. ജനുവരി 11 നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്.
ഇപ്പോഴിതാ മകളുടെ ജനനശേഷം ആദ്യമായി ക്യാമറകള്‍ക്കു മുന്നില്‍ എത്തിയിരിക്കുകയാണ് ഇരുവരും. മുംബൈയിലെ ഘര്‍ സ്ഥലത്തുളള ഒരു ക്ലിനിക്കിനു പുറത്തുവച്ചാണ് ഇരുവരും ക്യാമറ കണ്ണുകളിലുടക്കിയത്. കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായാണ് അനുഷ്കയും കോഹ്ലിയും പൊതു ഇടത്ത് പ്രത്യക്ഷപ്പെടുന്നത്.
വ്യാഴാഴ്ച്ച മുംബൈയില്‍ ക്ലിനിക്കില്‍ എത്തിയ താരദമ്പതികളുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബ്ലാക്ക് ടി ഷര്‍ട്ടും പാന്റുമാണ് കോഹ്ലിയുടെ വേഷം. ഡെനിം വേഷത്തില്‍ സന്തോഷവതിയായി അനുഷ്കയും ഒപ്പമുണ്ട്.
അനുഷ്കയോ കോഹ്ലിയോ കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കുഞ്ഞിന്റെ സ്വകര്യതയെ മാനിക്കണമെന്നും ശരിയായ സമയത്ത് കുഞ്ഞുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുമെന്നും ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു.
2017 ലാണ് അനുഷ്കയും കോഹ്ലിയും വിവാഹതിരാകുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ജീവിതത്തിലേക്ക് പുതിയൊരാള് കൂടി എത്തുന്നു എന്ന സന്തോഷ വാര്‍ത്ത ഇരുവരും ആരാധകരുമായി പങ്കുവെച്ചത്.
ഗര്‍ഭിണിയായ അനുഷ്കയുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 2021 ജനുവരി പതിനൊന്നിനാണ് അനുഷ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
Discussion about this post