2022 ല്‍ നടന് അക്ഷയ് കുമാറിന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. 100 കോടിയില്‍ നിന്ന് 135 കോടിയായി ഉയര്‍ത്തുമെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിനിമാ താരമാണ് അക്ഷയ്.
100 കോടിയാണ് ഒരു സിനിമയ്ക്കായി താരം ഈടാക്കിയിരുന്നത്. ലോക് ഡൗണില്‍ സിനിമമേഖല കടുത്ത പ്രതിസന്ധിയിലായിരുന്നിട്ടും അക്ഷയ് തന്റെ പ്രതിഫലം കുറച്ചില്ല. ഇത് വാര്‍ത്തയായിരുന്നു. അക്ഷയിനെ നായകനാക്കി സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ മത്സരിക്കുന്നതാണ് പ്രതിഫലം ഉയര്‍ത്താനുള്ള മറ്റൊരു കാരണം.
അക്ഷയിനെ വച്ചു സിനിമയെടുത്താന്‍ ലാഭം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണ്. സമീപകാലങ്ങളിലൊന്നും അക്ഷയിന്റെ ചിത്രങ്ങള്‍ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടില്ല. ഇതാണ് മാര്‍ക്കറ്റ് ഏറുന്നത്. അക്ഷയിന്റെ ചിത്രങ്ങളുടെ സാറ്റ്ലൈറ്റ്, ഡിജിറ്റള്‍ റൈറ്റുകള്‍ ഏകദേശം 90 കോടി രൂപയ്ക്കാണ് വിറ്റു പോകുന്നത്. അതുകൊണ്ടു തന്നെ നടന്റെ താരമൂല്യത്തെ പരമാവധി ഉപയോഗിക്കുക എന്നതാണ നിര്‍മാതാക്കളുടെ ലക്ഷ്യം.
Discussion about this post