വിനയ് ഫോര്‍ട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ‘തമാശക്ക്’ ശേഷം പുതിയ ചിത്രവുമായി സംവിധായകന് അഷറഫ് ഹംസ. ചിത്രത്തിന്റെ ചിത്രീകരണം കുറ്റിപ്പുറത്ത് ആരംഭിച്ചു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്. മാര്ട്ടിന് പ്രക്കാട്ട് ചിത്രം ‘നായാട്ട്’, അപ്പു ഭട്ടതിരി സംവിധാനം ചെയ്ത് നയന്‍താര നായികയായി എത്തുന്ന ‘നിഴല്‍’ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി കുഞ്ചാക്കോ ബോബന് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. വിന്‍സി അലോഷ്യസ്, ജിനു ജോസഫ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ആഷിക് അബുവിന്റെ ഒപിഎം സിനിമാസും ചെമ്പോസ്കി മോഷന്‍ പിക്ച്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഷ്റഫ് സംവിധാനം ചെയ്ത തമാശ വലിയ വിജയമായിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ പ്രേക്ഷക നിരൂപക പ്രശംസയും നേടി.
Discussion about this post