അന്തരിച്ച കന്നട നടന്‍ ചിരജ്ഞീവി സര്‍ജയുടേയും നടി മേഘ്‌ന രാജിന്റെയും കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് നടന്‍ അര്‍ജുന്‍. ഫേസ്ബുക്കിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അര്‍ജുന്റെ മരുമകനാണ് മരിച്ചുപോയ ചിരജ്ഞീവി സര്‍ജ. ‘ചീരു ബാക് ടു ജോയ്ന്‍’ എന്ന കുറിപ്പോടെയാണ് അര്‍ജുന്‍ ചിത്രം പങ്കുവച്ചത്. നേരത്തെ ചിരജ്ഞീവിയുടെ സഹോദരന്‍ ധ്രുവ് കുഞ്ഞിനെ കൈകളിലെടുത്ത് നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മേഘ്‌നരാജ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ വര്‍ഷം ജൂണ്‍ ഏഴിന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. 39 വയസായിരുന്നു.മേഘ്‌ന മൂന്നുമാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവിയുടെ അകാല വിയോഗം.
ചിരഞ്ജീവിയുടെ ചിത്രത്തിനരികെ ഇരുന്നുകൊണ്ട് നടത്തിയ മേഘ്‌നയുടെ ബേബി ഷവര്‍ ചടങ്ങുകളുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ഇടംപിടിച്ചിരുന്നു.
Watching #Junior_Chiru💝😘😘😘 Chiru Back To Join 👍😘😘
Arjun Actorr यांनी वर पोस्ट केले शुक्रवार, २३ ऑक्टोबर, २०२०










Discussion about this post