കന്മദത്തിലെ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് ശാരദ നായര്‍. പേരൂര്‍ മൂപ്പില്‍ മഠത്തില്‍ വീട്ടുകാരിയാണ് അന്തരിച്ച ശാരദ നായര്‍.
ശാരദ അമ്മയ്‌ക്ക് ആദരാഞ്‌ജലികൾ
Mohanlal यांनी वर पोस्ट केले मंगळवार, २९ सप्टेंबर, २०२०
പട്ടാഭിഷേകം എന്ന സിനിമയിലും ശാരദാമ്മ അഭിനയിച്ചിട്ടുണ്ട്. കന്മദത്തിലെ മുത്തശ്ശിയാണ് ഏറെ ശ്രദ്ധ നേടിയത്. മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റ മുത്തശ്ശിയായിട്ടാണ് ശാരദാമ്മ അഭിനയിച്ചത്. മോഹന്‍ലാല്‍ അടക്കമുള്ളവരുടെ ഒപ്പമുള്ള അഭിനയം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
ശാരദാമ്മയ്ക്ക് മോഹന്‍ലാല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ ആദരാഞ്ജലികള്‍ കുറിച്ചത്.










Discussion about this post