ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് പ്രഭാസ്. സിനിമയില്‍ കൈയടി നേടിയതിനു പുറമെ, ഇപ്പോള്‍ തന്റെ ജിം ട്രെയിനര്‍ ലക്ഷ്മണ്‍ റെഡ്ഡിക്ക് ആഢംബര കാര്‍ സമ്മാനിച്ചിരിക്കുകയാണ് പ്രഭാസ്.
ആഡംബര എസ്യുവിയായ റേഞ്ച് റോവര്‍ വെലാര്‍ ആണ് തന്റെ ആരോഗ്യം സംരക്ഷിക്കുന്ന ട്രെയിനര്‍ക്ക് താരം സമ്മാനിച്ചത്. മുന്‍ ബോഡി ബില്‍ഡറും 2010-ല്‍ മിസ്റ്റര്‍ വേള്‍ഡ് പട്ടം സ്വന്തമാക്കുകയും ചെയ്ത വ്യക്തിയാണ് പ്രഭാസിന്റെ ജിം ട്രെയിനറായ ലക്ഷ്മണ്‍ റെഡ്ഡി.
ടീം റിബല്‍സേന എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പ്രഭാസ് തന്റെ ട്രെയിനര്‍ക്ക് നല്‍കിയ സമ്മാനം പുറംലോകമറിയുന്നത്. 73.30 ലക്ഷം രൂപ എക്സ്ഷോറും വിലയുള്ള വെലാറിന് 88 ലക്ഷം രൂപയോളമാണ് ഓണ്‍റോഡ് വില. റേഞ്ച് റോവര്‍ ഇന്ത്യയില്‍ നിര്‍മിച്ചാണ് ഈ വാഹനം നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്.
Young Rebelstar #Prabhas gifted a RangeRover car to his gym trainer LaxmanReddy 💥🔥#RadheShyam #Adipurush pic.twitter.com/aMeI40grje
— MovieBuzz 🎬 (@MoviesBuzz9) September 5, 2020
















Discussion about this post