കൊവിഡ് കാലത്ത് മാസ്‌കും ഗ്ലൗസുമൊക്കെ അണിഞ്ഞ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സാധാരണ വിദ്യാർത്ഥിനിയായി പരീക്ഷയെഴുതാൻ എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ട്രിച്ചിയിലെ ഒരു കോളജിലാണ് താരം ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷയ്ക്കായി എത്തിയത്.
വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക്, ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിന് യോഗ്യത നേടുന്നതിനായി എഴുതേണ്ട യോഗ്യതാ പരീക്ഷയാണ് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷ. ആഗസ്റ്റ് 31നായിരുന്നു പരീക്ഷ.
#Saipallavi 😍 pic.twitter.com/XHyPcoWxTR
— Rajagopal (@saipallavi92fan) September 1, 2020
2016ൽ ജോർജിയയിൽ നിന്നും മെഡിക്കൽ പഠനം പൂർത്തിയാക്കി എത്തിയെങ്കിലും താരം പ്രാക്ടീസ് തുടങ്ങിയിരുന്നില്ല. താരത്തെ നേരിട്ട കണ്ടതോടെ സെൽഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും മറ്റുമായി കോളജിലെ സ്റ്റാഫും കുട്ടികളും സോഷ്യൽ ഡിസ്റ്റൻസിങ് ഒക്കെ മറന്ന് സായ് പല്ലവിയെ പൊതിയുകയായിരുന്നു.
Happy Onam 😁🙂 pic.twitter.com/kYC4UoMvtF
— Prabhakar PSP (@PspPrabhakar) September 1, 2020
















Discussion about this post