വീണ്ടും അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായനും നടനുമായ ജൂഡ് ആന്റണി. ഫേസ്ബുക്കിലൂടെയാണ് തനിക്ക് മകള്‍ ജനിച്ച വിവരം ജൂഡ് ആരാധകരുമായി പങ്കുവെച്ചത്. ജൂലൈ ഒന്നിനായിരുന്നു കുഞ്ഞിന്റെ ജനനം.
‘ജൂലൈ ഒന്ന്, ദൈവം ഞങ്ങള്‍ക്ക് രണ്ടാമതും മാലാഖയെ തന്ന ദിവസം. ഇസബെല്‍ അന്ന ജൂഡ് എന്നാണ് കുഞ്ഞിന്റെ പേര്’ കുഞ്ഞിന്റെ കൈയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചത്.
2014 ഫെബ്രുവരിയിലാണ് ജൂഡും ഡയാനയും വിവാഹിതരായത്. 2016 ലാണ് മൂത്ത കുഞ്ഞിന്റ ജനനം.
Discussion about this post